ചൈനയിൽ വെച്ച് നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളെ അണിനിരത്തികൊണ്ടുള്ള ഇന്ത്യൻ ടീമിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. ടി20 ഫോർമാറ്റാണ് ഏഷ്യൻ ഗെയിംസിൽ സംഘടിപ്പിക്കുക. സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഗെയിംസ് അവസാനിക്കുന്ന അവസാന തീയതിയായ ഒക്ടോബർ എട്ടിനാണ് ഫൈനൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും പേസർ അർഷ്ദീപ് സിങ്ങുമല്ലാതെ മറ്റ് താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ പരിചയ സമ്പന്നത വളരെ കുറവാണ്. വിക്കറ്റ് കീപ്പർമാരായ ജിതേഷ് ശർമ്മയ്ക്കും പ്രഭ്സിമ്രാൻ സിങ്ങിനും ആദ്യമായിട്ടാണ് ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണം ലഭിക്കുന്നത്. കൂടാതെ സീനിയ താരമായ ദീപക് ഹൂഡ ഉൾപ്പെടെ അഞ്ച് പേര് സ്റ്റാൻഡ്ബൈ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്.


ALSO READ : IND vs WI : അരങ്ങേറ്റത്തിൽ സെഞ്ചുറി നേട്ടവുമായി ജയ്സ്വാൾ; വിൻഡീസിനെതിരെ ഇന്ത്യ കുറ്റൻ ലീഡിലേക്ക്



ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ സ്ക്വാഡ്.


റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജെയ്സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിങ്, ജിതേഷ് ശർമ്മ, വാഷിങ്ടൺ സുന്ദർ, ഷാഹ്ബസ് അഹമ്മദ്, രവി ബിഷ്നോയി, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദൂബെ, പ്രഭ്സിമ്രാൻ സിങ്


സ്റ്റാൻഡ്ബൈ താരങ്ങൾ - യഷ് താക്കൂർ, സായി കിഷോർ, വെങ്കടേശ് ഐയ്യർ, ദീപക് ഹൂഡ, സായി സുദർശൻ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.