ഫത്തോർഡ: ‌ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ജയമറിയാത്ത ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തി എടികെ മോഹൻ ബ​ഗാൻ (ATK Mohun Bagan). പരിശീലകന്‍ ആന്‍റോണിയെ ഹബാസിനെ(Antonio Habas) പുറത്താക്കി പുതിയ പരിശീലകന്‍ യുവാന്‍ ഫെറാണ്ടോക്ക് (Juan Ferrando) കീഴില്‍ ആദ്യ അങ്കത്തിനിറങ്ങിയ എടികെ മോഹന്‍ ബഗാന് വിജയത്തോടെ തുടങ്ങാനായത് ആശ്വാസം പകരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ (North East United) രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എടികെ തകർത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം പകുതിയില്‍ ഹ്യൂഗോ ബോമസിന്‍റെ ഇരട്ട ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലിസ്റ്റണ്‍ കൊളാക്കോ നേടിയ ഗോളുമാണ് എടികെക്ക് ജയമൊരുക്കിയത്. മലയാളി താരം വി.പി.സുഹൈറും മഷൂർ ഷെറീഫും നോർത്ത് ഈസ്റ്റിനായി വലകുലുക്കി.  ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. തോൽവിയോടെ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തേക്ക് വീണു.


Also Read: Shahid Afridi to Chris Gayle: ലൈംഗികാരോപണങ്ങളിൽ ഉള്‍പ്പെട്ട മുൻനിര ക്രിക്കറ്റ് താരങ്ങൾ ഇവരാണ്


മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ എ.ടി.കെ മോഹൻ ബഗാനെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി മലയാളി താരം വിപി സുഹൈർ ലീഡെടുത്തു. മാത്തിയാസ് കോറിയറുടെ കോർണർ കിക്കിന് മനോഹരമായി തലവെച്ച സുഹൈർ ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. ഗോൾ വഴങ്ങിയ ശേഷം ആക്രമിച്ച് കളിച്ച മോഹൻ ബഗാൻ ഗോളെന്നുറച്ച അഞ്ചോളം അവസരങ്ങളാണ് പാഴാക്കിയത്


ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ലിസ്റ്റൺ കൊളാസോ മോഹൻ ബഗാന് വേണ്ടി ഗോളടിച്ചു. 45-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. നോർത്ത് ഈസ്റ്റ് ഗോൾകീപ്പറും മലയാളിയുമായ മിർഷാദിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് സ്വീകരിച്ച് ക്ലിയർ ചെയ്യുന്നതിൽ മിർഷാദിന് പിഴച്ചു. പന്ത് നേരെ ഹ്യൂഗോ ബൗമസിന്റെ കാലിലാണ് വന്ന് പതിച്ചത്. ബൗമസ് അത് നേരെ റോയ് കൃഷ്ണയ്ക്ക് കൈമാറി. 


Also Read: ISL 2021-22 | മൂന്ന് വർഷത്തിന് ശേഷം മുംബൈ സിറ്റിയെ മൂന്നടിച്ച് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്


റോയ് കൃഷ്ണ ബോക്‌സിനകത്തേക്ക് നൽകിയ മികച്ച ക്രോസ് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ലിസ്റ്റൺ മോഹൻ ബഗാന് സമനില ഗോൾ സമ്മാനിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 


രണ്ടാം പകുതിയുടെ തുടക്കത്തിലെ എടികെ മുന്നിലെത്തി. 53-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് ആണ് എടികെക്ക് ലീഡ് സമ്മാനിച്ചത്. സുഭാശിഷ് ബോസിൻറെ മികച്ച പാസ് ഗോൾവലയിലേക്ക് തട്ടിയിടേണ്ട ആവശ്യമേ ബൗമസിനുണ്ടായിരുന്നുള്ളൂ. 76-ാം മിനിറ്റില്‍ ബോമസ് തന്നെ എടികെയുടെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. പകരക്കാരനായി വന്ന ജോണി കൗക്കോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് മുന്നേറിയ ബൗമസ് ഗോൾകീപ്പർ മിർഷാദിന്റെ കാലിനിടയിലൂടെ പന്ത് വലയിലെത്തിച്ചു.


കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ഒരു ഗോള്‍ മടക്കി മലയാളി താരം മഷൂര്‍ ഷെരീഫ് മത്സരം ആവേശകരമായിക്കിയെങ്കിലും അവസാന നിമിഷങ്ങളിലെ ആക്രമണങ്ങളില്‍ മോഹൻ ബഗാന്റെ മികച്ച പ്രതിരോധം ജയം സമ്മാനിച്ചു. ഇനി മുംബൈ സിറ്റിക്കെതിരെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത മത്സരം. അതേസമയം ഡിസംബർ 29ന് നടക്കുന്ന അടുത്ത മത്സരത്തിൽ ​ഗോവ എഫ്സിയാണ് എടികെ മോഹൻ ബ​​ഗാന്റെ എതിരാളികൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.