ഇസ്ലാമാബാദിൽ 14 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ സഹായിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാൻ ലെഗ് സ്പിന്നർ യാസിർ ഷാ (Yasir Shah) നിയമക്കുരുക്കില്‍പ്പെട്ടിരിയ്ക്കുകയാണ്. യാസിർ ഷായ്ക്കെതിരെയാണ് പഞ്ചാബ് പ്രവശ്യയിലെ ഷാലിമാർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാല്‍, ഇതാദ്യമല്ല മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയിട്ടുള്ളത്. ഷാഹിദ് അഫ്രീദി മുതൽ ക്രിസ് ഗെയ്ൽ വരെയുള്ളവർ ഇത്തരത്തില്‍ ലൈംഗിക വിവാദങ്ങളില്‍ കുടുങ്ങിയവരാണ്. ലൈംഗിക അഴിമതികളിൽ ഉൾപ്പെട്ട ചില മുൻനിര ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്...
2012 ലെ ICC T20 World Cup വേളയിലാണ് ക്രിസ് ഗെയ്ൽ കുടുങ്ങിയത്. ശ്രീലങ്കൻ ഹോട്ടൽ മുറിയിൽ മൂന്ന് ബ്രിട്ടീഷ് വനിതകളുമായി ക്രിസ് ഗെയ്ൽ “socialise” ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയൻ ടിവി അവതാരകയായ മെൽ മക്‌ലൗലിനോട് അപമര്യാദയായി പെരുമാറിയതിന് ക്രിസ് ഗെയ്ലിനെ BBL നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു തത്സമയ സ്‌ട്രീമിനിടെ അദ്ദേഹത്തിന്‍റെ “Don’t blush, baby” എന്ന കമന്‍റ് പിന്നീട് ഏറെ വൈറലായി മാറിയിരുന്നു.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും (Kevin Pietersen)ദക്ഷിണാഫ്രിക്കൻ സുന്ദരി വനേസ നിമ്മോയും തമ്മിൽ പ്രണയത്തിലായിരുന്നു. ദി പീപ്പിളിന് നൽകിയ അഭിമുഖത്തിൽ, നിമ്മോ നടത്തിയ വെളിപ്പെടുത്തല്‍ വൈറലായിരുന്നു. "കെവിൻ സെക്സിന്‍റെ കാര്യത്തില്‍ നിരാശനായിരുന്നുവെന്നും ദിവസം മുഴുവന്‍ തന്നെ ശല്യപ്പെടുത്തിയിരുന്നതായും അവര്‍ വെളിപ്പെടുത്തി.
2006ലാണ് ഷെയ്ൻ വോൺ ലൈംഗികാരോപണത്തിൽ പെട്ടത്. രണ്ട് മോഡലുകളാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.
കെനിയയിൽ നടന്ന ICC Champions Trophy യ്ക്കിടെ ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയതിന് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ ക്രിക്കറ്റ് ബോർഡ് ശിക്ഷിച്ചു. അഫ്രീദിയെ കൂടാതെ പാക് ക്രിക്കറ്റ് താരങ്ങളായ അതിഖ് ഉസ് സമാൻ, ഹസൻ റാസ എന്നിവരെയും ഹോട്ടൽ മുറിയിൽ കണ്ടെത്തിയിരുന്നു.
ഹെർഷൽ ഗിബ്‌സും ലൈംഗികാ രോപണത്തില്‍പ്പെട്ടിരുന്നു. 1999-ൽ ഇംഗ്ലണ്ടിൽ നടന്ന ICC World Cup മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടുന്നതിന് ഒരു ദിവസം മുമ്പ് താൻ ഒരു ഹോട്ടൽ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹെർഷൽ ഗിബ്‌സ് തന്‍റെ ജീവചരിത്രത്തിൽ പറഞ്ഞിരുന്നു.