ഗോവ : നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയെ (Mumbai City FC) തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters FC) ഐഎസ്എൽ 2021-22 സീസണിൽ രണ്ടാമത്തെ ജയം. മൂന്ന് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ ജയം കണ്ടെത്തുന്നത്.
ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ഇവാൻ വ്യുകോമാനോവിച്ചിന്റെ ടീം നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ്, അൽവാരോ വാസ്കെസ്, ജോർജ് പെരേര ഡയസ് എന്നിവരാണ് ഗോൾ സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ മുംബൈയുടെ പ്രതിരോധ താരം മൗർറ്റാഡ ഫാൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാൾ സീസണിലെ തങ്ങളുടെ രണ്ടാം തോൽവി ഉറപ്പിച്ചു കഴിഞ്ഞു.
ALSO READ : ISL 2021-22 | പ്രശാന്ത് ആയച്ച ആ മെസേജ് ആർക്കുള്ളത്? താരത്തിന്റെ ഗോളാഘോഷം ചർച്ചയാകുന്നു
തുടക്കം മുതൽ തന്നെ ആക്രമണം പുറത്തെടുക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. മത്സരം തുടങ്ങിയ നിമിഷങ്ങൾക്കുള്ളിൽ അൽവാരോ വാസ്കെസ് മൈതാനത്തിന്റെ സെന്ററിൽ നിന്നൊരു ഷോട്ട് തുടുത്ത് വിട്ടത് നിർഭാഗ്യത്തിന്റെ പേരിലാണ് വല കുലുക്കാഞ്ഞത്.
തുടർന്ന് 27-ാം മിനിറ്റിൽ കേരളത്തിന്റെ പ്ലേ മേക്കർ ലൂണയുടെ പാസ് അതിമനോഹരമായി പിടിച്ചെടുത്ത പെരേര ഉയർത്ത സഹലിന് നൽകുകയായിരുന്നു. ഒരു ഹാഫ് വോളിയിൽ സഹൽ അത് കൃത്യമായി മുംബൈയുടെ വലയിൽ എത്തിക്കുകയും ചെയ്തു.
Alexa, please play this on loop #MCFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/GdOD5EkfT9
— K e r a l a B l a s t e r s F C (@KeralaBlasters) December 19, 2021
ശേഷം മുംബൈ വിങിലൂടെ പല ആക്രമണങ്ങൾക്ക് ശ്രമിച്ചെങ്കിലും എല്ലാം കേരളത്തിന്റെ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. കൂടാതെ നിർഭാഗ്യവും കേരളത്തിന് ക്ലീൻ ഷീറ്റ് നൽകുകയും ചെയ്തു.
രണ്ടാം പകുതയിൽ തുടങ്ങി രണ്ട് മിനിറ്റിനുള്ളിലായിരുന്നു കേരളത്തിന്റെ രണ്ടാം ഗോൾ. മധ്യനിരയിൽ ജീക്ക്സൺ സിങ് നൽകി പാസ് ഒരു ഫുൾ വോളിയിൽ വാസ്കെസ് അതിമനോഹരമായി മുംബൈയുടെ വലയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മുംബൈ മത്സരത്തിൽ കൂടുതൽ സമർദ്ദത്തിലാകുകയായിരുന്നു.
ശേഷം 50 -ാം മിനിറ്റിൽ പന്തുമായി മുന്നേറിയ പെരേര ഡയസിനെ മൗറ്റാർഡാ ഫാൾ പിന്നിൽ നിന്ന് ഫൗൾ ചെയ്തതോടെ റഫറി താരത്തിനെതിരെ ചുവപ്പ് കാർഡ് ഉയർത്തുകയും ചെയ്തു. തുടർന്ന് ലഭിച്ച പെനാൽറ്റി ഡയസ് കൃത്യമായി മുംബൈയുടെ വലയിലേക്ക് തുടുത്ത് വിടുകായായിരുന്നു.
ALSO READ : ISL 2021-22 : പരിക്കേറ്റ കെ പി രാഹുൽ ടീമിന്റെ പുറത്തേക്ക്, ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തലവേദന
പിന്നീട് നടന്നത് മുംബൈയുടെ പോസ്റ്റിലേക്കുള്ള കേരളത്തിന്റെ ആക്രമണമായിരുന്നു. നിർഭാഗ്യവും ഗോൾകീപ്പർ നവാസിന്റെ പ്രകടനവും കേരളത്തിന് ഗോൾ മൂന്നിൽ ഒതുങ്ങുകയായിരുന്നു.
സീസണിലെ കേരളത്തിന്റെ രണ്ടാം ജയമാണ്. ഒഡീഷ എഫ്സിക്കെതിരെയുള്ള ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സീസണിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ജയം സ്വന്തമാക്കുന്നത്. ഇതോടെ ആറ് മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സ് രണ്ട് ജയവും മൂന്ന് സമനിലയുമായി പോയിന്റ് പട്ടികയിൽ 5-ാം സ്ഥാനത്തെത്തി. ഡിസംബർ 22-ാം തിയതി ബുധനാഴ്ച ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ജയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...