T20 WC 2024: ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് പാറ്റ് കമ്മിന്‍സ്; തുടര്‍ച്ചയായി രണ്ടാം ഹാട്രിക്!
Pat Cummins second hat-trick: റാഷിദ് ഖാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നായിബ് എന്നിവരെ പുറത്താക്കിയാണ് പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ പുതുചരിത്രം കുറിച്ചത്.
സെന്റ് വിന്‍സെന്റ്: ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി ഹാട്രിക് നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് പാറ്റ് കമ്മിന്‍സ് സെന്റ് വിന്‍സെന്റില്‍ അഫ്ഗാനിസ്താനെതിരെ സ്വന്തമാക്കിയിരിക്കുന്നത്. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും കമ്മിന്‍സ് ഹാട്രിക് നേടിയിരുന്നു.
രണ്ട് ഓവറുകളിലായാണ് കമ്മിന്‍സ് ഹാട്രിക് നേടിയത്. തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ റാഷിദ് ഖാന്‍ (17.5), കരിം ജനത് (19.1), ഗുല്‍ബാദിന്‍ നായിബ് (19.2) എന്നിവരെയാണ് കമ്മിന്‍സ് പുറത്താക്കിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മഹ്മുദുള്ള, മഹെദി ഹസന്‍, ടൗഹിദ് ഹ്രിദോയ് എന്നിവരുടെ വിക്കറ്റുകളാണ് തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ കമ്മിന്‍സ് വീഴ്ത്തിയത്. പുരുഷ ടി20 ലോകകപ്പില്‍ എട്ടാം തവണയാണ് ഒരു ബൗളര്‍ ഹാട്രിക് തികയ്ക്കുന്നത്. എന്നാല്‍, ടി20 ലോകകപ്പില്‍ ഒരു കളിക്കാരന്‍ ഒന്നിലധികം തവണ ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്.
ALSO READ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം, ബംഗ്ലാദേശിനെയും തകര്‍ത്തു; സെമി അരികെ
ബ്രെറ്റ് ലീ (2007), കര്‍ട്ടിസ് കാംഫര്‍ (2021), വനിന്ദു ഹസരംഗ (2021), കാഗിസോ റബാഡ (2021), കാര്‍ത്തിക് മെയ്യപ്പന്‍ (2022), ജോഷ് ലിറ്റില്‍ (2022) എന്നിവരാണ് കമ്മിന്‍സിന് മുമ്പ് ടി20 ലോകകപ്പില്‍ ഹാട്രിക് നേടിയ താരങ്ങള്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയപ്പോള്‍ ബ്രെറ്റ് ലീയ്ക്ക് ശേഷം ടി20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഓസീസ് താരമായി കമ്മിന്‍സ് മാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy