അഡ്ലെയ്ഡ്: കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിൽ കൈക്ക് പരിക്കേറ്റ ഇന്ത്യൻ പേസ് ബോളർ Mohammed Shami ക്ക് പരമ്പരയിലെ അടുത്ത മത്സരങ്ങൾ നഷ്ടമായേക്കും. സ്കാനിൽ താരത്തിന്റെ കൈയ്യിൽ പൊട്ടിലുണ്ടെന്ന് കണ്ടെത്തി. മൂന്നാം ദിനത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലാണ് ഷാമിക്ക് പരിക്കേറ്റത്. പരിക്കേറ്റ് റിട്ടയർ ചെയ്ത താരം കളം വിട്ടപ്പോഴാണ് ഇന്ത്യൻ സ്കോർ വെറും 36 റൺസിന് അവസാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കാൻ റിപ്പോർട്ടിൽ ഷാമിയുടെ (Mohammed Shami) കൈക്ക് നേരിയ പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇതോടെ താരത്തിന് പരമ്പരയിൽ ശേഷിക്കുന്ന അടുത്ത മൂന്ന് മത്സരങ്ങൾ നഷ്ടമാകാനാണ് സാധ്യത. എന്നാൽ ഇതു സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോ​ഗിക വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 


ALSO READ: ചീട്ട് കൊട്ടാരമായി India; Australia ക്ക് നിസാരം…!


മൂന്നാം ദിവസത്തിൽ ഇന്ത്യ തുടർന്ന രണ്ടാം ഇന്നിങ്സിനിടെയാണ് താരം പരിക്കേറ്റ് പിൻമാറിയത്. ഇന്ത്യ 36ന് 9ത് എന്ന നിലയിൽ നിൽക്കുമ്പോൾ പാറ്റ് കമ്മിൻസ് എറിഞ്ഞ 21 ഓവറിലാണ് സംഭവം. മൂന്നാം പന്തിൽ കമ്മിൻസ് എറിഞ്ഞ ബൗൺസർ തടയാൻ ശ്രമിക്കവെ ഷാമിയുടെ കൈയ്യിലാണ് വന്ന് തട്ടിയത്. അപ്പോൾ തന്നെ താരം വേദന സഹിക്കാനാവാതെ റിട്ടയർ ചെയ്യുകയായിരുന്നു. ഷാമിക്ക് കടുത്ത വേദനുണ്ടായിരുന്നുയെന്നും ഉടനടി താരത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇന്ത്യ ടീം നായകൻ വിരാട് കോലി (Virat Kohli) മത്സരത്തിന് ശേഷം അറിയിച്ചു. 


ALSO READ: ദുരന്തമായി Prithvi Shaw, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 53 റൺസ് ലീഡ്


പരിക്കിനെ തുടർന്ന് ഷാമി പുറത്തായാൽ ബാധിക്കുന്നത് ഇന്ത്യൻ പേസ് നിരയെയാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബോളറായ ഇഷാന്ത് ശർമ്മയും (Ishant Sharma) നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. ഷാമിക്ക് പകരം മറ്റൊരു പേസ് ബോളറെ ഉടൻ കണ്ടെത്തേണ്ട് ടീം മാനേജ്മെന്റ് ഇപ്പോൾ തലവേദനയായിരിക്കുകയാണ്. കൂടാതെ വരും മത്സരങ്ങളിൽ നായ​കൻ കോലിയുടെ അഭാവത്തിൽ വൈസ് ക്യാപറ്റൻ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുക. ഡിസംബർ 26ന് മെൽബണിൽ വെച്ചാണ് അടുത്ത മത്സരം.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA