ദുരന്തമായി Prithvi Shaw, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 53 റൺസ് ലീഡ്

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിങ്സിൽ 53 റൺസിന്റ് ലീഡ്. രവിചന്ദ്രൻ അശ്വിന് നാല് വിക്കറ്റ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 

Written by - Zee Malayalam News Desk | Last Updated : Dec 18, 2020, 09:01 PM IST
  • ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിങ്സിൽ 53 റൺസിന്റ് ലീഡ്
  • രവിചന്ദ്രൻ അശ്വിന് നാല് വിക്കറ്റ്
  • രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ
ദുരന്തമായി Prithvi Shaw, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 53 റൺസ് ലീഡ്

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 53 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിന് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റ് നഷ്ടത്തിൽ 9 റൺസെടുത്തു. തുടർച്ചയായി രണ്ടാം ഇന്നിങ്സിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകാതെ യുവതാരം പൃഥ്വി ഷാ. 
സ്കോ‌‌ർ- ഇന്ത്യ 244-10, 9-1; ഓസ്ട്രേലിയ 191-10

ഫീൽഡർമാ‌ർ നിരാശപ്പെടുത്തിയങ്കിലും ബോളിങ് മികവിലാണ് ഇന്ത്യ 53 റൺസിന്റെ ലീഡ് സ്വന്തമാക്കിയത്. 6ന് 233 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് (Indian Cricket Team) 11 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ട് ആകുകയായിരുന്നു.  വിക്കറ്റ് കീപ്പർ വൃദ്ധിമൻ സാഹയും അശ്വനും തുടങ്ങിയ വാലറ്റകാർക്ക് ഒരു തരത്തിൽ പോലും ചെറുത്ത് നിൽക്കാൻ സാധിച്ചില്ല. അവസാന നാല് പേരെ പുറത്താക്കിയത് പാറ്റ് കമ്മിൻസും, മിച്ചൽ സ്റ്റാർക്കും ചേർന്നാണ്. 

Also Read: മെസ്സിയും റൊണാൾഡോയുമല്ല, Lewandowski ഫിഫയുടെ മികച്ച പുരുഷ താരം

മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് (Australia) ഒരു തരത്തിൽ പോലും മികച്ച ഇന്നിങ്സ് പടത്തുയർത്താൻ സാധിച്ചില്ല. നായകൻ ടിം പെയ്ന്റെ (73) ചെറുത്ത് നിൽപ്പാണ് ലീഡ് 53 റൺസാക്കി ചുരുക്കിയത്. ഇടവേളകളിലായി ഓസ്ട്രേലിയൻ താരങ്ങൾ പുറത്തായപ്പോൾ അവസാന വിക്കറ്റ വീഴും വരെ ക്രീസിന്റെ ഒരറ്റത്ത് പെയ്ൻ പൊരുതി നിന്നു. ഫീൽഡർമാ‌ർ ഓസീസ് താരങ്ങൾക്ക് പലപ്പോഴായി അവസരം നൽകിയപ്പോൾ കൃത്യതയോടെ പന്തറിഞ്ഞ ഇന്ത്യൻ ബോളിങ് നിരയാണ് ടീമിന് ലീഡ് ലഭിക്കാൻ കാരണമായ മറ്റൊരു ഘടകം. ഇന്ത്യക്കായി ജസ്പ്രിത് ബുമ്രയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഉമേഷ് യാദവും സ്പിന്നർ അശ്വനും ചേർന്ന് ഇടവേളകളിലായി ഓസീസ് താരങ്ങളെ പവലിയനിലേക്കയച്ചു. അശ്വിൻ (Ravichandran Ashwin)  നാലും ഉദേഷ് യാദവ് മൂന്നും ബുമ്ര രണ്ട് വിക്കറ്റ് വീതം നേടി. മിച്ചൽ സ്റ്റാർക്ക് റണ്ണൗട്ടാകുകയും ചെയ്തു. പെയിനെ കുടാതെ ​ലെബുഷാനെയും (47) ആദ്യ വിക്കറ്റുകളിൽ ടീമിനായി പിടിച്ച് നിൽക്കുകയും ചെയ്തിരുന്നു. 

53 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പഴിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സ് പോലെ തന്നെ പൃഥ്വ ഷാ (Prithvi Shaw) ആരാധകരെ നിരാശപ്പെടുത്തി ഡ്രസിങ് റൂമിലേക്ക് മടങ്ങി. നാല് റൺസെടുത്ത് താരം ആദ്യ ദിനത്തിലെ പോലെ ക്ലീൻ ബോൾഡായി പുറത്താകുകയായിരുന്നു. കമ്മിൻസിനാണ് വിക്കറ്റ്. മയാങ്ക് അ​ഗ‌വാളും (5) നൈറ്റ് വാച്ചമാൻ (0) ജസ്പ്രിത് ബുമ്രയുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. ഇതോടെ ഇന്ത്യയുടെ ലീ​ഡ് 62 റൺസായി. 

Also Read: എല്ലാം തിരിച്ച് പിടിക്കാൻ ശ്രീ വരുന്നു, ഏഴ് വർഷത്തിന് ശേഷം Sreesanth കേരള ടീമിൽ

അദ്യ ദിനത്തിൽ നായകൻ വിരാട് കോലിയുടെയും (Virat Kohli) ചേതേശ്വർ പുജാരയുടെയും അജിങ്ക്യ രഹാനുയുടെ ഇന്നിങ്സിലാണ് ഇന്ത്യ 244 റൺസെടുത്തത്. മികച്ച രീതിയിൽ ഇന്നിങ്സ് തുടർന്ന് നായകൻ കോലി നിർഭാ​ഗ്യവശാൽ റണ്ണൗട്ടായി പുറത്താകുകയായിരുന്നു.

Trending News