ഭുവനേശ്വർ കുമാർ ടെസ്റ്റ് ക്രിക്കറ്റിന് പുറത്തേക്ക്: ടി20 മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്ന് താരം
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭുവനേശ്വറിൻറെ നീക്കമെന്നാണ് സൂചന.
ന്യൂഡൽഹി: ഭുവനേശ്വർ കുമാർ ടെസ്റ്റ് ക്രിക്കറ്റിൽ ( test cricket) നിന്നും പുറത്തേക്കെന്ന് സൂചന. ദേശിയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായുള്ള പരമ്പരയിൽ ഭുവനേശ്വറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭുവനേശ്വറിൻറെ നീക്കമെന്നാണ് സൂചന. ഇനി വരുന്ന ടി20 (T20) മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ ശ്രമം. ഐ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയായിരുന്നു കളിച്ചിരുന്നത്.
ALSO READ: NASA യുടെ Perseverance Rover ദൗത്യം വിജയം; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാൻ ഇനി താമസമില്ല
'ഇനി ടെസ്റ്റ് കളിക്കാന്‍ ഭുവനേശ്വര്‍ കുമാര്‍ ആഗ്രഹിക്കുന്നില്ല. അതിലേക്കുള്ള താല്പര്യം ഇല്ലാതായി. 10 ഓവറിന് വേണ്ടി ദഹിക്കുന്ന ഭുവിയെ ടെസ്റ്റിന് വേണ്ടി പരിഗണിച്ചപ്പോള്‍ സെലക്ടര്‍ പരിഗണിക്കാതെ വിട്ടു.
ഭുവിയെ ഉള്‍പ്പെടുത്താതിരുന്നത് ടീം ഇന്ത്യയുടെ നഷ്ടമാണ്. കാരണം ഏതെങ്കിലും ഒരു ബൗളര്‍ ഇംഗ്ലണ്ടിലേക്ക് പറക്കണമെങ്കില്‍ അത് ഭുവി ആയിരിക്കണമായിരുന്നു'. ഭുവിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...