കൊറോണ പകർച്ചവ്യാധി ഇങ്ങനെ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ ആളുകൾ ഇപ്പോൾ വീടുകളിൽ ഇരുന്ന് ജോലി നോക്കുകയാണ്. അതുകൊണ്ടുതന്നെ മൊബൈൽ കോളിംഗിനും ഡാറ്റയ്ക്കുമുള്ള ആവശ്യം മുമ്പത്തേതിനേക്കാൾ വർദ്ധിച്ചിരിക്കുകയാണ്.
BSNLന്റെ പുതിയ പദ്ധതി
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) അത്തരം ഉപഭോക്താക്കൾക്കായി നിരവധി പുതിയ വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ (New Recharge Plan) കൊണ്ടുവന്നിട്ടുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ഡാറ്റയുടെയും കോളിംഗിന്റെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. നിങ്ങൾക്കും ബിഎസ്‌എൻഎല്ലിൽ നിന്നും ഈ ഓഫർ എടുത്ത് ദീർഘനാളത്തെ കാലാവധിക്കൊപ്പം ഡാറ്റയും, കോളിംഗും പ്രയോജനപ്പെടുത്താം.
Also Read: India Covid updates: പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 3.66 ലക്ഷം കേസുകൾ
94 രൂപയ്ക്ക് 90 ദിവസത്തെ കാലാവധി
ബിഎസ്‌എൻഎല്ലിന്റെ ഈ വിലകുറഞ്ഞ റീചാർജ് പ്ലാനിന്റെ വില 94 രൂപയാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് മൊത്തം 90 ദിവസത്തെ കാലാവധി നൽകുന്നു. ഈ പ്ലാൻ എടുക്കുന്നതിലൂടെ ഉപഭോക്താവിന് 3 ജിബി ഡാറ്റ ലഭിക്കും, അത് 90 ദിവസത്തേക്ക് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും.
ഈ പ്ലാൻ ഡാറ്റയ്‌ക്കൊപ്പം ഉപയോക്താക്കൾക്ക് കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ഈ പ്ലാനിലെ വലിയ കാര്യം. ഈ പ്ലാനിനൊപ്പം അടുത്ത് റീചാർജജ് ചെയ്യുന്നതിലെ ടെൻഷനും നിങ്ങൾക്ക് വേണ്ട.
Also Read: ഇൻഡോനേഷ്യയിൽ നിന്നും നാല് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച് വ്യോമസേന
പഴയ ഉപയോക്താക്കൾക്ക് ലഭ്യമാണ്
ഈ പ്ലാനിൽ PRBT default tune ഉം 60 ദിവസത്തേക്ക് സൗജന്യമാണ്. ഈ പ്ലാൻ (New Recharge Plan) നിലവിലുള്ള ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയ കണക്ഷനുകൾ എടുക്കുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ പ്ലാൻ ലഭിക്കില്ല.
ഈ പ്ലാനിൽ (New Recharge Plan) ഉപയോക്താക്കൾക്ക് സൗജന്യ കോളിംഗിന്റെ ആനുകൂല്യം നൽകുന്നു. ഏത് നെറ്റ്‌വർക്കിലും 90 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് 100 മിനിറ്റ് സൗജന്യ വോയ്‌സ് കോളിംഗ് ലഭിക്കുമെന്നാണ് ഇത് നേരിട്ട് അർത്ഥമാക്കുന്നത്. അതിനുശേഷം സാധാരണ കോളിംഗ് ഫീസ് ഈടാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...