മെൽബൺ: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസവും സ‌ർവാധിപത്യം സൃഷ്ടിച്ച് ഇന്ത്യൻ ബോള‌ർമാർ. ഇന്ത്യ ഉയർത്തിയ 130 റൺസ് ലീഡ് പിന്തുടർന്ന ഓസീസിന് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് അധികം മാത്രമെ നേടാനായിള്ളു. രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബോളിങിന്റെ മുന്നിൽ പതറുകയായിരുന്നു ഓസീസ് ബാറ്റിങ് നിര. 


COMMERCIAL BREAK
SCROLL TO CONTINUE READING

82 റൺസിന്റെ ലീഡുമായി നായകൻ അജിങ്ക്യ രഹാനെയുടെ (Ajinkya Rahane) നേതൃത്വത്തിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്ക് അത്രയ്ക്ക് ശുഭകരമായ തുടക്കമല്ലായിരുന്നു ഇന്ന് ലഭിച്ചത്. സെഞ്ചുറി നേടിയ രഹാനെ എട്ട് റൺസും കൂടി ചേർക്കുന്നതിനിടെ റണൌട്ടിലൂടെയാണ് പുറത്തായത്. രവീന്ദ്ര ജഡേജ തന്റെ അർധ സെഞ്ചുറി നേടുന്നതിനായി സിം​ഗിൾ എടുക്കവെയാണ് ഓസ്ട്രേലിയക്ക് ആശ്വസം എന്ന നിലയിൽ രഹാനെയുടെ വിക്കറ്റ് നഷ്ടമാകുന്നത്. തുടർന്ന് ഫിഫ്റ്റി നേടി ടീം സ്കോ‌‍ർ 300 കടന്നപ്പോൾ ജഡേജയും പുറത്തായി. തൊട്ട് പിന്നാലെ അശ്വനും പവലിയനിലേക്ക് മടങ്ങി. തുടർന്ന് വാലറ്റക്കാരായ ഉമേഷ് യാദവിനെയും ജസ്പ്രിത് ബുമ്രയെയും അനായാസം നാഥാൻ ലയോൺ പുറത്താക്കി ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. ഓസ്ട്രേലിയക്കായി സ്റ്റാർക്കും ലയോണും മൂന്ന് വിക്കറ്റുകൾ വീതം നേടി. 


ALSO READ: Boxing Day Test: രണ്ടാം ദിനത്തിൽ നായകൻ രഹാനെയുടെ വക Punch


131 റൺസിന്റെ ലീഡ് പിന്തുടർന്ന ഓസ്ട്രേലിയ (Team Australia) തുടക്കം മുതലെ പതർച്ചയിലായിരുന്നു. ജോ ബേൺസിനെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യൻ ബോളിങ് ആക്രമണത്തിന് തുടക്കമിട്ടത്. തുടർന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പക്വതയോടെ ഓപ്പണർ മാത്യു വെയ്ഡും മാ‌ർനെസ് ലാബുഷാനെയും ബാറ്റ് വീശി. എന്നാൽ ആ കൂട്ടുകെട്ടിന് 38 റൺസിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. പിന്നാലെ മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് ആദ്യ ഇന്നിങ്സിലെ പോലെ ഇത്തവണയും ടീമിനെ നിരാശപ്പെടുത്തി. എട്ട് റൺസെടുത്ത് സ്റ്റീവ് സ്മിത്തും പവലിയനിലേക്ക് മടങ്ങി. നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് മാത്യു വെയ്ഡ് ടീമിനെ കരയ്ക്കെത്തിക്കാൻ ശ്രമിക്കവെ വീണ്ടും ഓസീസിന് അടുത്ത പ്രഹരമേൽക്കേണ്ടി വന്നു. മികച്ച രീതിയിൽ പ്രതിരോധിച്ച് കളിച്ച വെയ്ഡിനെയാണ് ഓസ്ട്രേലിയുടെ സ്കോർ 100 റൺസെടിക്കുന്നതിന് മുമ്പ് നഷ്ടമായി. തൊട്ട് പിന്നാലെ ട്രാവിസ് ഹെഡും നായകൻ ടിം പെയ്നും ഡ്രസിങ് റൂമിലേക്ക് മടങ്ങിയതോടെ ഓസീസ് മധ്യനിര തകർന്നടിഞ്ഞു. 


ALSO READ: Boxing Day Test: ബുമ്രയുടെയും അശ്വിന്റെയും പഞ്ചിൽ ഓസീസ് 195 ന് പുറത്ത്


അതിന് ശേഷം യുവതാരം കാമറൂൺ ​ഗ്രീനും പേസ് ബോളർ പാറ്റ് കമ്മിൻസുമാണ് ഓസ്ട്രേലയക്കായി നിലവിൽ പൊരതുന്നത്. ഇരുവരും ചേർന്നാണ് ഓസ്ട്രേലിയക്ക് രണ്ട് റൺസിന്റെ ലീഡ് സ്വന്തമാക്കാൻ സഹായിച്ചത്. 65 പന്തിൽ 17 റൺസുമായി ​ഗ്രീനും 53 പന്തിൽ 15 റൺസെടുത്ത കമ്മൻസുമാണ് നിലവിൽ ഓസീസിനായി ക്രീസിലുള്ളത്. അതിനിടെ ഇന്ത്യയെ വലയ്ക്കുന്നത് ബോളിങ് താരങ്ങളുടെ പരിക്കാണ്. മുഹമ്മ​ദ് ഷാമിക്ക് (Mohammed Shami) പിന്നലെ ഉമേഷ് യാദവും പരിക്കിന്റെ നിഴയിലാണ്. താരം കാല്ലിന്റെ തുട മസ്സിലന് പേശി വലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ​ഗ്രൗണ്ട് വിടുകയും ചെയ്തു. ആദ്യ മത്സരത്തിൽ ബാറ്റിങിനിടെ പരിക്കേറ്റ മുഹമ്മദ് ഷാമി മറ്റ് മത്സരങ്ങളിൽ നിന്ന് പിൻമാറിയിരുന്നു. ഷാമിക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇറങ്ങിയത്. ഉമേഷിന് കാര്യമായ പരിക്കാണെങ്കിൽ ടീം മനേജ്മെന്റിന് മറ്റൊരു ബോളറെ ഉടൻ ടീമിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമായി മാറും. മറ്റൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബോളറായ ഇഷാന്ത് ശ‌ർമ്മയുടെ പരിക്കും ഇതുവരെ പൂർണ്ണമായി ഭേദമായിട്ടില്ല.