WFI Election 2023: ഗുസ്തി അസോസിയേഷൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ചണ്ഡീഗഡ് ഹൈക്കോടതി
WFI Election 2023: WHI യുടെ അദ്ധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ നിരവധി പദവികളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്നു.
WFI Election 2023: റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചണ്ഡീഗഡ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
Also Read: Independence Day 2023: സ്വാതന്ത്ര്യ ദിനത്തില്‍ ഡൽഹിയിലെ IGI എയർപോർട്ടിൽ നിയന്ത്രണം, സമയവും മാർഗ്ഗനിർദ്ദേശങ്ങളും അറിയാം
WHI യുടെ അദ്ധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ നിരവധി പദവികളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. അതാണ് ഇപ്പോൾ ചണ്ഡീഗഡ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിംഗ് മത്സരിക്കുന്നില്ല എങ്കിലും ഇയാളുടെ ഏറ്റവും അടുത്ത ആളായി കണക്കാക്കപ്പെടുന്ന സഞ്ജയ് സിംഗ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിയ്ക്കുന്നുണ്ട്. ഇദ്ദേഹത്തിന് എതിരാളിയായി 2010 ലെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ അനിത ഷിയോറനായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്.
WFI യുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് 5 സ്ഥാനാര്‍ഥികള്‍ ആണ് ഉണ്ടായിരുന്നത്. മുതിര്‍ന്ന ഗുസ്തിക്കാരനായ കർത്താർ സിംഗ് മത്സര രംഗത്ത് ഉണ്ടായിരുന്ന പ്രമുഖരില്‍ ഒരാളാണ്.
WFI അദ്ധ്യക്ഷ പദവിയിലേയ്ക്ക് ബ്രിജ് ഭൂഷൺ ശരൺ സിംഗിന്‍റെ അടുത്ത സഹായിയായ സഞ്ജയ് കുമാർ സിംഗും കോമൺവെൽത്ത് ഗെയിംസ് 2010 സ്വർണ മെഡൽ ജേതാവ് അനിത ഷിയോറനും നേരിട്ട് പോരാട്ടം നടത്തും. ജന്തർ മന്തറിൽ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം നടത്തിയ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുൾപ്പെടെ ആറ് പ്രമുഖ ഗുസ്തിക്കാരുടെ പിന്തുണ 38 കാരിയായ അനിതയ്‌ക്കുണ്ടെന്ന് അവകാശപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...