കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പാകിസ്താന്റെ തോൽവി നിർഭാഗ്യമാണെന്നും കൂടി പറയാം. മത്സരത്തിന്റെ 46-ാം ഓവറിൽ ജയിക്കാൻ ഒരു വിക്കറ്റ് മാത്രമായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ ആ ഓവറിലെ അവസാന പന്തിൽ പ്രോട്ടീസിന്റെ വാലറ്റത്താരം തബ്രൈസ് ഷംസി എൽബിഡബ്ല്യുവിൽ കുടുങ്ങി. ഓൺ ഫീൽഡ് അമ്പയർ വിക്കറ്റ് നിഷേധിച്ചപ്പോൾ പാക് നായകൻ ബാബർ അസം ഡിആർഎസിനായി തേർഡ് അമ്പയറിനെ സമീപിച്ചു. ഡിആർഎസിൽ പന്ത് ലെഗ് സ്റ്റമ്പിൽ തട്ടുന്നുണ്ടെങ്കിലും 'ഓൺ ഫീൽഡ് അമ്പയറുടെ കോളിന് പ്രാധാന്യം നൽകി പാകിസ്താന് വീണ്ടും വിക്കറ്റ് നിഷേധിക്കുകയായിരുന്നു. ഇത് പാകിസ്താനെ മത്സരത്തിന്റെ തോൽവിലേക്ക് നയിച്ച തീരുമാനമായിരുന്നു. ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും ഡിആർഎസിലെ അമ്പയർസ് കോളിനെതിരെ വിമർശനം ഉയർത്തി. പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കെയാണ് ഡിആർഎസിലെ അമ്പയർസ് കോൾ എന്ന ഐസിസി നിയമത്തെ കുറിച്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് അമ്പയർസ് കോൾ?


ഡിആർഎസിൽ വിക്കറ്റാണ് വ്യക്തമാണെങ്കിലും ചില ഘട്ടങ്ങളിൽ അത് നിഷേധിച്ച് ഓൺ ഫീൽഡ് തീരുമാനത്തെ അംഗീകരിക്കുന്ന ഈ നടപടി പല ക്രിക്കറ്റ് ആരാധകരിൽ സംശയമാണ് ഉടലെടുത്തിരിക്കുന്നത്. അമ്പയർമാരുടെ തീരുമാനത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഡിആർഎസ് സംവിധാനത്തിൽ തെളിഞ്ഞിട്ടു ശേഷം അമ്പയറിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്ന ഐസിസി നിയമമാണ് ആരാധകരിൽ ആശയകുഴപ്പമുണ്ടാക്കുന്നത്. മുൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, റിക്കി പോണ്ടിങ്, ഷെയ്ൻ വോൺ തുടങ്ങിയ താരങ്ങൾ ഡിആർഎസിലെ ഈ അമ്പയർസ് കോൾ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമ്പയറിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നെങ്കിൽ പിന്നെ എന്തിനാണ് ഈ ഡിആർഎസ് സംവിധാനമെന്നാണ് ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും ചോദ്യമായി ഉയർത്തുന്നത്.


ALSO READ : ODI WC 2023: ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാമത്; ലോകകപ്പില്‍ പാകിസ്താന്‍ പുറത്തേയ്ക്ക്?


ക്രിക്കറ്റിൽ ഡിആർഎസ് സംവിധാനം ഏർപ്പെടുത്തുന്നത് 2008ലാണ്. 2016ലാണ് അമ്പയർസ് കോൾ എന്ന നിയമം ഡിആർഎസിനൊപ്പം ഐസിസി ചേർക്കുന്നത്. അമ്പയർസ് കോൾ ചുരുക്കത്തിൽ പറഞ്ഞാൽ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനത്തിന് ഒരു മുൻതൂക്കം നൽകുകയെന്നാണ്. പ്രത്യേകിച്ച് ഗ്രാഫിക്സ് സംവിധാനത്തിലൂടെ കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കാത്തതും വളരെ ചെറിയ വ്യത്യാസങ്ങൾക്ക് സാധ്യതയുള്ള ഡിആർഎസുകൾക്ക് അമ്പയറിന്റെ തീരുമാനത്തിനാണ് മൂന്നാം അമ്പയർ മുൻ തൂക്കം നൽകുക. അതിനെയാണ് അമ്പയർസ് കോൾ എന്ന് വിശേഷിപ്പിക്കുന്നത്.


അതായത് ഇപ്പോൾ എൽബിഡബ്ല്യുവിൽ അമ്പയർ ഔട്ട് നിഷേധിച്ചപ്പോൾ ബോളിങ് ടീം ഡിആർഎസിന് പോയി. ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ ബോളിന്റെ നീക്കവും വേഗതയും പരിഗണിച്ച് പന്ത് എവിടേക്കാണെന്നുള്ള ഗ്രാഫിക്സിലൂടെ തേർഡ് അമ്പയർക്ക് മനസ്സിലക്കാൻ സാധിക്കുന്നതാണ്. അതേസമയം ചിലഘട്ടങ്ങളിൽ ഒരു സംശയം ഉടലെടുക്കാൻ സാധ്യതയുള്ള ഡിആർഎസാണ് ലഭിക്കുന്നെങ്കിൽ, തേർഡ് അമ്പയർ പന്ത് ഇംപാക്ട് ലൈനിന്റെ എവിടെയാണ് പതിച്ചിട്ടുള്ളതെന്നും തുടർന്ന് നീങ്ങുന്ന ബോൾ വിക്കറ്റിന്റെ എത്രയും ഭാഗത്തോളം പതിച്ചിട്ടുണ്ടെന്ന് പരിശോധിക്കും. ഇത് അമ്പത് ശതമാനത്തിന്റെ താഴെയാണെങ്കിൽ മാത്രമെ ഡിആർഎസ് അമ്പയർസ് കോളിലേക്ക് പോകൂ. കഴിഞ്ഞ ദിവസം പാകിസ്താന് പ്രതികൂലമായി വിക്കറ്റ് വിധിക്കാതിരുന്നതും ഇതെ കാരണം കൊണ്ട് തന്നെയായിരുന്നു.


അതേസമയം ഇതെ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം റാസി വാൻ ഡെർ ഡസ്സന് വിക്കറ്റ് വിധിച്ചത് തെറ്റായ ഗ്രാഫിക്സ് ചിത്രീകരണം കൊണ്ടാണെന്ന് ഐസിസി വിശദീകരണം നൽകിയിരുന്നു. അതാണ് ടെലികാസ്റ്റ് ചെയ്തതെന്നാണ് ഐസിസി വക്താവ് പറഞ്ഞതായി സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.