നെതർലാൻഡ്സിനെതിരെ ഇന്ത്യയുടെ ജയം ഏറ്റവും കൂടുതൽ വിശേഷമാക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ്ങിൽ നടത്തിയ പരീക്ഷണമായിരുന്നു. പ്രധാന ബോളർമാർക്ക് പുറമെ രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് തുടങ്ങിയ നാല് പാർട്ട്-ടൈം ബോളർമാരെ കൊണ്ട് പന്തെറിയിപ്പിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു. അങ്ങനെ ആകെ ഒമ്പത് ബോളർമാരെയാണ് ഡച്ച് ടീമിനെതിരെ രോഹിത് അണിനിരത്തിയത്. മറ്റൊരു ലക്ഷ്യം മുൻകണ്ടാണ് ഇങ്ങനെ പരീക്ഷണം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ തുനിഞ്ഞത്. അതെന്താണ് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാർദിക് പാണ്ഡ്യ പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായതോടെ ആറാമതൊരു ബോളറുടെ ഒഴിവ് ഇന്ത്യൻ ടീമിലുണ്ട്. അതിന് ഒരു പരിഹാരം കണ്ടെത്താനാണ് നാല് പാർട്ട്-ടൈം ബോളർമാരെ നെതർലാൻഡ്സിനെതിരെ പരീക്ഷിച്ചത്. മത്സരത്തിന് മുമ്പെ ഇങ്ങനൊരു തീരുമാനമെടുത്തിരുന്നുയെന്നും രോഹിത് ശർമ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ലോകകപ്പ് ലീഗ് മത്സരത്തിൽ അപരാജിതമായി പൂർത്തിയാക്കിയ ഇന്ത്യയുടെ സെമി പോരാട്ടം നവംബർ 15ന് ന്യൂസിലാൻഡിനെതിരെ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ചാണ്.


ALSO READ : IND vs NED: നെതര്‍ലന്‍ഡ്‌സ് നായകന്റെ വിക്കറ്റെടുത്ത് കോഹ്ലി; ആവേശത്തില്‍ മതിമറന്ന് അനുഷ്‌ക


ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് ടീമിൽ നിന്നും പിന്മാറിയതോടെ ഇന്ത്യൻ ടീമിന്റെ സന്തുലിതവസ്ഥയെയാണ് ബാധിച്ചത്. ഒപ്പം പ്രതീക്ഷയ്ക്കൊത്തവണം ഉയരാത്ത ഷാർദുൽ താക്കൂറിനെയും കൂടി പുറത്തിരിത്തിയതോടെ ഇന്ത്യയുടെ ബാറ്റിങ്, ബോളിങ് ലൈനപ്പിൽ ആകെ മാറ്റമാണ് വരുത്തിയിരിക്കുന്നത്. സൂര്യകുമാർ യാദവിനെ ആറാം ബാറ്ററായും താക്കൂറിന് പകരം മുഹമ്മദ് ഷമിയെയും എത്തിച്ചാണ് ഹാർദിക് പാണ്ഡ്യയുടെ പരിക്കിനെ തുടർന്നുണ്ടായ ഇന്ത്യൻ ടീമിനുണ്ടായ വിള്ളലിനെ പരിഹരിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചത്. എന്നാൽ ടീമിന് ഇപ്പോഴും ആറാമതൊരു ബോളർ കുറവ് പരിഹരിക്കാൻ സാധിച്ചിട്ടില്ല. ആ ആറാമനെ കണ്ടെത്താനുള്ള പരീക്ഷണമായിരുന്നു രോഹിത് നെതർലാൻഡ്സിനെതിരെ നടത്തിയത്. ആ പരീക്ഷണം വിജയമായിരുന്നോ ഇല്ലയോ എന്നത് വ്യക്തമാക്കേണ്ടത് ഇന്ത്യൻ ടീമാണ്, ടൂർണമെന്റിലെ വരും മത്സരങ്ങളിലൂടെ. എന്നാൽ പാർട്ട്-ടൈം ബോളർമാരായ എത്തിയ കോലിയും ഇന്ത്യൻ ക്യാപ്റ്റനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.


ഈ പരീക്ഷണ മത്സരത്തിൽ ഇന്ത്യ നെതർലാൻഡ്സിനെ 160 റൺസിനാണ് തോൽപ്പിച്ചത്. ലോകകപ്പിൽ ഇന്ത്യൻ ബോളിങ് ആക്രമണത്തിൽ അൽപമെങ്കിലും പിടിച്ച് നിന്ന ടീമുകളിൽ ഒന്നായി മാറി നെതർലാൻഡ്സ്. ശ്രെയസ് അയ്യർ, കെ.എൽ രാഹുലിന്റെ സെഞ്ചുറികളുടെ മികവിൽ ഇന്ത്യ നെതർലാൻൻഡ്സിനെതിരെ 411 റൺസ് കൂറ്റൻ വിജയലക്ഷ്യമൊരുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ 250 റൺസിനാണ് പുറത്തായത്. ഡച്ച് ടീമിനായി തേജ നിഡമൻറ്രു അർധ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.