IND vs NED: നെതര്‍ലന്‍ഡ്‌സ് നായകന്റെ വിക്കറ്റെടുത്ത് കോഹ്ലി; ആവേശത്തില്‍ മതിമറന്ന് അനുഷ്‌ക

Virat Kohli bowling vs Netherlands: നെതർലൻഡ്സ് നായകൻ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോഹ്ലി പുറത്താക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 09:06 PM IST
  • ലോകകപ്പില്‍ കന്നി വിക്കറ്റ് സ്വന്തമാക്കി വിരാട് കോഹ്ലി.
  • സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോഹ്ലി പുറത്താക്കിയത്.
  • തന്റെ രണ്ടാം ഓവറിലായിരുന്നു കോഹ്ലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
IND vs NED: നെതര്‍ലന്‍ഡ്‌സ് നായകന്റെ വിക്കറ്റെടുത്ത് കോഹ്ലി; ആവേശത്തില്‍ മതിമറന്ന് അനുഷ്‌ക

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ കന്നി വിക്കറ്റ് സ്വന്തമാക്കി വിരാട് കോഹ്ലി. നെതര്‍ലന്‍ഡ്‌സിന് എതിരായ മത്സരത്തില്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോഹ്ലി പുറത്താക്കിയത്. തന്റെ രണ്ടാം ഓവറിലായിരുന്നു കോഹ്ലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. 

 

ബൗളിംഗില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ കണ്ട മത്സരത്തിന്റെ 22-ാം ഓവര്‍ എറിയാന്‍ നായകന്‍ രോഹിത് ശര്‍മ്മ കോഹ്ലിയെ ക്ഷണിക്കുകയായിരുന്നു. കോഹ്ലി എത്തിയതോടെ സ്‌റ്റേഡിയം ആവേശത്തിലായി. ഗ്യാലറിയില്‍ കളി കാണാന്‍ കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മയും ഉണ്ടായിരുന്നു. കോഹ്ലി പന്തെറിയാന്‍ എത്തുമ്പോള്‍ 17 റണ്‍സുമായി സ്‌കോട്ട് എഡ്വര്‍ഡ്‌സ് ക്രീസിലുണ്ടായിരുന്നു. 

ALSO READ: ലുലു ക്രിക്കറ്റ് ലീഗിന് തലസ്ഥാനത്ത് തുടക്കം

തന്റെ രണ്ടാം ഓവറിലാണ് കോഹ്ലി വിക്കറ്റ് നേടിയത്. ഓവറിന്റെ ആദ്യ പന്തില്‍ കോഹ്ലി റണ്‍സ് വഴങ്ങിയില്ല. രണ്ടാം പന്തിലാണ് കോഹ്ലി വിക്കറ്ര് വീഴ്ത്തിയത്. ലെഗ് സൈഡില്‍ വൈഡ് പോകേണ്ടിയിരുന്ന പന്തില്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് ബാറ്റ് വെയ്ക്കുകയായിരുന്നു. ബാറ്റില്‍ ഉരുമ്മിയ പന്തിനെ കീപ്പര്‍ കെ.എല്‍ രാഹുല്‍ ഏറെ പണിപ്പെട്ടാണ് കൈപ്പിടിയില്‍ ഒതുക്കിയത്. കോഹ്ലി വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോള്‍ ഗ്യാലറിയില്‍ അനുഷ്‌ക ശര്‍മ്മയും ആഹ്ലാദപ്രകടനത്തിലായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News