IPL പതിമൂന്നാം സീസണ്‍ മത്സരത്തില്‍ റണ്‍സിനും വിക്കറ്റിനും പുറമേ ആരാധകര്‍ ഏറെ ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട്. ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറുടെ കഴുത്തിലെ മാല. ആദ്യ മത്സരത്തില്‍ ചെന്നൈ(Chennai Super Kings)യെ വിറപ്പിച്ച ആര്‍ച്ചറുടെ ഇരട്ടമടക്കുള്ള മാലയില്‍ കണ്ണുടക്കാത്തവര്‍ ആരുമുണ്ടാകില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

PL 2020: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് തോൽവി  


ഇംഗ്ലണ്ടിലെ ജ്വല്ലറി ഗ്രൂപ്പായ പ്രാഗ്നെല്ലിന്‍റെ അംബാസിഡറാണ് ആര്‍ച്ചര്‍. ആഷസ് പരമ്പരയില്‍ ആര്‍ച്ചര്‍ നേടുന്ന വിക്കറ്റിനും റണ്‍സിനും അനുസരിച്ച് മാലയുടെ തൂക്ക൦ കൂടുമെന്നായിരുന്നു അവരുടെ വാഗ്ദാനം. ആഷസില്‍ താരം 22 വിക്കറ്റുകള്‍ എടുത്തതിന് പിന്നാലെ പ്രാഗ്നെല്‍ ഈ മാല ആര്‍ച്ചറി(Jofra Archer)ന് നല്‍കുകയും ചെയ്തു.


IPL 2020: ടോസ് നേടിയ ചെന്നൈ ഫീൽഡിങ് തിരഞ്ഞെടുത്തു 


സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഈ മാലയുടെ തൂക്കം എത്രയാണെന്നോ വില എത്രയാണെന്നോ വ്യക്തമല്ല. സവിശേഷ ആഭരണ നിര്‍മ്മാതാക്കളായ പ്രാഗ്നെല്‍ ഏറ്റവും മുന്തിയ സ്വര്‍ണം ഉപയോഗിച്ചാണ്‌ ഈ മാല തയാറാക്കിയിരിക്കുന്നത്. ഇംഗ്ലണ്ട് (England) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാഗ്നെലിന്‍റെ ഏറ്റവു൦ വിലയേറിയ സ്റ്റാന്‍ഡേര്‍ഡ് നെക്ലസിന്‍റെ ഏകദേശം 99,750 പൗണ്ടാ(ഏകദേശം 93.5 ലക്ഷം രൂപ)ണ് വില. 


IPL 2020: ബാംഗ്ലൂരിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം 


വെസ്റ്റ്‌ ഇന്‍ഡീസ് (West Indies) ബന്ധം തന്നെയാണ് ആര്‍ച്ചറിന്റെ ആഭരണ ഭ്രമത്തിന് പിന്നിലും. മാലയില്‍ മാത്രമല്ല വലിയ ഡയലുള്ള വാച്ചുകളും ആര്‍ച്ചറിന്‍റെ കളക്ഷനില്‍ ഉണ്ട്. ഏകദിന ലോകകപ്പിന് പിന്നാലെയാണ് ആര്‍ച്ചര്‍ 'സിഗ്നേച്ചര്‍' ആഭരണങ്ങള്‍ക്ക് പേരുകേട്ട ജ്വല്ലറിയുമായി കരാറില്‍ ഏര്‍പ്പെട്ടത്.