വിരാട്-അനുഷ്ക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ജനനം. സമൂഹമാധ്യമങ്ങളിലൂടെ വിരാട് കോലിയാണ് ഇക്കാര്യം അറിയിച്ചത്
ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും ഭാര്യ ബോളിവുഡ് നടി അനുഷ്ക ശർമ്മയ്ക്കും പെൺകൂഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച കാര്യം വിരാട് കോലിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും പൂർണ ആരോഗ്യരായിരിക്കുന്ന കോലി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം തങ്ങൾക്കൊരു പെൺകൂഞ്ഞ് ജനിച്ചു എന്ന വിവരം അതിയായ സന്തോഷത്തോടെ അറിയിക്കുന്നു, എല്ലാവരുടെയും പ്രാർഥനയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്ന് കോലി (Virat Kohli) അറിയിച്ചു. അമ്മയും കൂഞ്ഞും ആരോഗ്യരായി ആശുപത്രയിൽ തുടരുന്നുയെന്നും ജീവിതത്തിലെ പുതിയ ഒരു അധ്യായം തുടങ്ങുന്നതിൽ അനുഗ്രഹീതരാണെന്നും വിരാട് പറഞ്ഞു. കൂടാതെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ALSO READ: ഇത് വിവേചനം, കോഹ്ലിക്ക് അവധി, നടരാജന്‍ ഇതുവരെയും കുട്ടിയെ കണ്ടില്ല; ഗാവസ്കര്‍
2017ലാണ് അനുഷ്കയെ (Anushka Sharma) വിരാട് വിവാഹം ചെയ്യുന്നത്. ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് അനുഷ്ക ഗർഭിണിയാണെന്നും ഇരുവരും പുറംലോകത്തെ അറിയിക്കുന്നത്.
ALSO READ: ICC: പതിറ്റാണ്ടിലെ മികച്ച ഏകദിന താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ Virat Kohli
അനുഷ്കയുടെ പ്രസവവുമായി ബന്ധപ്പെട്ട് നിലവിൽ നടന്ന കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ (India vs Australia) ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചാണ് വിരാട് നാട്ടിലേക്ക് തിരിച്ചത്. ഡിസംബർ അവസാനത്തോടെ അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിന് ശേഷം പരമ്പരയിൽ നിന്ന് പിന്മാറി കോലി അനുഷ്കക്കൊപ്പം തുടരുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങി വന്നത്. കോലി മടങ്ങിയതോടെ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ നായകന്റെ ചുമതല ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...