ICC: പതിറ്റാണ്ടിലെ മികച്ച ഏകദിന താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ Virat Kohli

ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ഊഹങ്ങള്‍  തെറ്റിയില്ല,  ICCയുടെ  പതിറ്റാണ്ടിലെ മികച്ച താരമെന്ന പദവി  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്​ലിയ്ക്ക് തന്നെ ..!!

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 04:12 PM IST
  • ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി.
  • ICCയുടെ പതിറ്റാണ്ടിലെ മികച്ച താരമെന്ന പദവി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്​ലിയ്ക്ക്
  • സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം എസ് ധോണി (MS Dhoni) നേടി.
  • അഫ്ഗാനിസ്ഥാന്‍ന്‍റെ റാഷിദ് ഖാനാണ് (Rashid Khan) ട്വന്‍റി 20 താരം. ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ (Steve Smith) ടെസ്റ്റിലെ താരമായും തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയന്‍ താരം ഇലിയസ് പെരിയാണ് പതിറ്റാണ്ടിലെ വനിത ക്രിക്കറ്റര്‍.
ICC: പതിറ്റാണ്ടിലെ മികച്ച ഏകദിന താരം ഇന്ത്യന്‍ ക്യാപ്റ്റന്‍  Virat Kohli

New Delhi: ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ഊഹങ്ങള്‍  തെറ്റിയില്ല,  ICCയുടെ  പതിറ്റാണ്ടിലെ മികച്ച താരമെന്ന പദവി  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്​ലിയ്ക്ക് തന്നെ ..!!

പതിറ്റാണ്ടിലെ മികച്ച  ക്രിക്കറ്റര്‍ അവാര്‍ഡായ ഗ്യാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരത്തിനൊപ്പം  മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും കോഹ്​ലിക്ക്  (Virat Kohli) ലഭിച്ചു. പത്തുവര്‍ഷത്തിനിടെ 20,396 റണ്‍സും 66 സെഞ്ചുറികളും 94 അര്‍ധശതകങ്ങളും കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച പ്രകടനമാണ്  കോഹ്ലിയെ  പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം എസ് ധോണി  (MS Dhoni) നേടി. 2011 ടെസ്റ്റില്‍ വിവാദമായ റണ്‍ഔട്ടിലൂടെ പുറത്തായ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലിനെ ധോണി തിരികെ വിളിപ്പിച്ച്‌ വീണ്ടും കളിക്കാന്‍ അനുവദിച്ചിരുന്നു. ഇതിനാണ് ആരാധകര്‍ ധോണിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

അഫ്ഗാനിസ്ഥാന്‍ന്‍റെ  റാഷിദ് ഖാനാണ് (Rashid Khan) ട്വന്‍റി 20 താരം. ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ  (Steve Smith) ടെസ്റ്റിലെ താരമായും തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയന്‍ താരം ഇലിയസ് പെരിയാണ് പതിറ്റാണ്ടിലെ വനിത ക്രിക്കറ്റര്‍.

Also read: viral video: ധോണിയെ മിസ് ചെയ്യുന്നുവെന്ന് ആരാധകർ; മറുപടിയുമായി കൊഹ്ലി

കഴിഞ്ഞ ദിവസം, പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി (ICC) പ്രഖ്യാപിച്ച ഏകദിന, ട്വന്‍റി 20 ടീമുകളുടെ നായകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തിരഞ്ഞെടുത്തിരുന്നു. കോഹ്​ലി ടെസ്റ്റ് ടീമിന്‍റെ നായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2011 മുതല്‍ 2020 വരെയുള്ള പ്രകടനങ്ങളാണ് പുരസ്കാരങ്ങള്‍ക്ക് പരിഗണിച്ചത്.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News