Cristiano Ronaldo at Manchester United : മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഇരട്ട ഗോൾ നേടി ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോൾ നേടി. ന്യൂ കാസിൽ യൂണൈറ്റഡുമായിട്ടുള്ള (New Castle United) മത്സരത്തിലായിരുന്നു പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ മാഞ്ചസ്റ്റ്ർ യുണൈറ്റഡിന്റെ രണ്ടാമത്തെ അരങ്ങേറ്റം.
Manchester : 12 വർഷത്തിന് ശേഷം ഓൾഡ് ട്രഫോർഡിലേക്ക് (Old Tafford) തിരികെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോൾ നേടി. ന്യൂ കാസിൽ യൂണൈറ്റഡുമായിട്ടുള്ള (New Castle United) മത്സരത്തിലായിരുന്നു പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ മാഞ്ചസ്റ്റ്ർ യുണൈറ്റഡിന്റെ രണ്ടാമത്തെ അരങ്ങേറ്റം.
ഒന്നിനെതിരെ നാല് ഗോളുകൾ നേടിയാണ് ന്യൂ കാസിൽ യൂണൈറ്റഡിന് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ആദ്യത്തെ രണ്ട് ഗോളും ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു.
ALSO READ : Cristiano Ronaldo മാഞ്ചെസ്റ്ററിലെത്തി, പരിശീലനം ആരംഭിച്ചു, കാണാം ചിത്രങ്ങൾ
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കവെയാണ് ക്രിസ്റ്റ്യാനോ നീണ്ട നാളുകൾക്ക് ശേഷം ഓൾഡ് ട്രഫോർഡിൽ നിന്ന് ഗോൾ സ്വന്തമാക്കുന്നത്. മേസൺ ഗ്രീൻവുഡിന്റെ ഷോട്ട് തടഞ്ഞ ന്യൂ കാസിൽ ഗോൾ കീപ്പർ കൃത്യമായി ക്ലിയർ ചെയ്യാതെ വന്നപ്പോൾ അത് നേരയെത്തിയത് റൊണാൾഡോയുടെ മുമ്പിൽ. ഒരു ടാപ് ഇനോടെയാണ് യൂണൈറ്റിഡിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിലേക്കുള്ള ആദ്യ ഗോൾ.
ALSO READ : Historical Achievement: അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമായി Ronaldo
തുടർന്ന് രണ്ടാം പുകുതിയിൽ 62-ാം മിനിറ്റിലായിരുന്നു താരത്തിന്റെ രണ്ടാമത്തെ ഗോൾ. ബോളുമായി മുന്നേറി റൊണാൾഡോ കൃത്യമായി ന്യുകാസിലിന്റെ വലയിൽ എത്തിക്കുകയായിരുന്നു.
മറ്റൊരു പോർച്ചുഗീസ് താരമായ ബ്രൂണോ ഫെർണാണ്ടസും പകരക്കാരനായി ഇറങ്ങിയ ജെസെ ലിങ്കാർഡുമാണ് മാഞ്ചസ്റ്ററിനായി മറ്റ് ഗോളുകൾ കണ്ടെത്തിയത്. ഷാവിയർ മാൻക്വില്ലോയോ ന്യൂ കാസിലിനായി ആശ്വാസ ഗോൾ നേടിയത്.
ALSO READ : Cristiano Ronaldo ഓൾഡ് ട്രഫോർഡിൽ തിരികെയെത്തി, താരം ഇനി ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി വീണ്ടും ബൂട്ടണിയും
യൂണൈറ്റഡിന്റെ സ്ട്രൈകറായ ഉറുഗ്വേൻ താരം എഡിസൺ കവാനിയ്ക്ക് പകരം റൊണാൾഡോയെ പ്രധാന മുന്നേറ്റ താരമാക്കി കോച്ച് ഓലെ സോൾഷെയർ ഇന്ന് ലൈനപ്പ് സജജമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...