Dubai : ന്യൂസിലാൻഡിനോടും ഇന്ത്യ ദയനീയമായി തോൽവി (India Lose to New Zealand) ഏറ്റു വാങ്ങിയതോടെ ഉയർന്ന ചോദ്യമാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന് (Indian Team Management) ഇത് എന്ത് സംഭവിച്ചു എന്ന്. നായകനായി വിരാട് കോലി (Virat Kohli), മെന്ററായി എംഎസ് ധോണി (MS Dhoni), മുഖ്യ പരിശീലകനായി രവി ശാസ്ത്രി (Ravi Shasthri) എന്നിവരടങ്ങിയ മികച്ച ടീം മാനേജ്മെന്റുണ്ടായിട്ടും എന്തുകൊണ്ട് പ്രശ്നങ്ങളെ തരണം ചെയ്യാൻ ഇന്ത്യൻ ടീമിന് സാധിക്കുന്നില്ല എന്നാണ് ആരാധകർക്ക് ഇടയിൽ ഉണ്ടാകുന്ന സംശയവും ചോദ്യവും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്തിയതിൽ പ്രധാന പങ്ക് ധോണിക്ക്


വലിയ പ്രതീക്ഷ അർപ്പിച്ചാണ് ബിസിസിഐ മുൻ ഇന്ത്യൻ ക്യാപ്റ്റന് ധോണിയെ മെന്റർ എന്ന സ്ഥാനം നൽകി ടീമിനൊപ്പം ചേർത്തത്. പക്ഷെ  പ്രതീക്ഷിച്ചത് പോലെയുള്ള ഒരു അത്ഭുതം ഒന്നും കഴിഞ്ഞ് രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.


ALSO READ : T20 World Cup : വിരാട് കോലിയുടെ 9 മാസം പ്രായം ഉള്ള കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷിണി, കാരണം മുഹമ്മദ് ഷമിയെ പിന്തുണച്ചു


ഇന്ത്യയിൽ വെച്ച് നടന്ന ഐപിഎൽ തൊട്ട് ഫോമില്ലാഴ്മയിലേക്ക് പ്രവേശിച്ച ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കണമെന്നായിരുന്നു സെലക്ടർമാർക്ക്. പാണ്ഡ്യക്ക് പകരം ഒരു ടി-20 സെപ്ഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് സെലക്ടർമാർ നിർദേശം നൽകിയിരുന്നു. എന്നാൽ ധോണി അതിന് എതിർ നിൽക്കുകയായിരുന്നു എന്നാണ് വാസ്തവം. അതുകൊണ്ട് ശ്രയസ് ഐയ്യരെ പോലെ അൽപം പരിചയ സമ്പന്നതയുള്ള ഒരു സ്പെഷ്യലിസ്റ്റ് താരത്തെ റിസർവ് ടീമിൽ തന്നെ നിൽക്കേണ്ടി വന്നു.


അങ്ങനെ സെലക്ടർമാരുടെ നിർദേശം ധോണി കൈകൊണ്ടിരുന്നെങ്കിൽ ശ്രയസ് ഐയ്യരെത്തി ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ഒന്നും കൂടി മെച്ചപ്പെട്ടേനെ. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹാർദിക് കഴിഞ്ഞ ആറ് മാസത്തിന് ശേഷം ഒരു അന്തരാഷ്ട്ര മത്സരത്തിൽ ബോളെറിഞ്ഞത് ഞായറാഴ്ച ന്യൂസിലാൻഡിനെതിരെയാണ്. 


ALSO READ : Ind vs NZ T20 World Cup | ന്യൂസിലന്റിനോട് തോൽവി വഴങ്ങി ഇന്ത്യ


ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾ നേരിടുന്ന സമർദ്ദങ്ങൾക്ക് പരിഹാര മാർഗം നിർദേശിക്കുക എന്നാണ് മെന്ററിന്റെ പ്രാഥമികമായ ജോലി. പക്ഷെ ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നടന്നതോ സമ്മർദത്തിന് മേലെ സമ്മർദത്തിൽ പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെയാണ് ഗ്രൌണ്ടിൽ കാണാൻ സാധിച്ചിട്ടുള്ളത്. യുവതാരങ്ങൾക്ക് പുറെമ പരിചയ സമ്പന്നരായ രോഹിത് ശർമ, കെ.എൽ രാഹുൽ, പാണ്ഡ്യ, ജഡേജ തുടങ്ങിയ താരങ്ങളും പോലും ഈ സമ്മർദിത്തിൽ പെട്ടു പോയി എന്ന് നിസംശയം പറയാം.


ടോസ് നിർണായകം, പക്ഷെ പ്രകടനമോ?


ഇന്ത്യ തോറ്റ് രണ്ട് മത്സരങ്ങളിൽ ഉയർന്ന വന്ന ഒരു കാര്യമായിരുന്നു ടോസ് നിർണായകമാണെന്ന്. എന്നാൽ ടോസ് മാത്രം ഇട്ട് വിജയെ പ്രഖ്യാപിച്ചാൽ മതിയെല്ലോ എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ ഉയർത്തുന്ന വിമർശനം. മഞ്ഞുള്ള പ്രതലം ബോളർമാർക്ക് പ്രതികൂലമാകുന്നു എന്നായിരുന്നു തോൽവിക്കുള്ള രണ്ടാമത്തെ വിശദീകരണം. എന്നാൽ ധോണിയെ പോലെ ഇത്രയും പരിചയ സമ്പന്നനായ മെന്റർക്ക് തന്റെ ബോളർമാക്ക് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു പ്ലാൻ ബി പോലും മുന്നോട്ട് വെക്കാൻ സാധിച്ചിട്ടില്ല. 


ആറാമത് ഒരു ബോളറെ കണ്ടെത്താൻ ഇതുവരെ ധോണി ശാസ്ത്രി കോലി ത്രയങ്ങൾക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്ത്യൻ ടീമിന്റെ പ്രകടനം കാണുമ്പോൾ ഒരു കൃത്യമായ ഒരു ഘടനപോലും സൃഷ്ടിക്കാൻ ബദ്ധപ്പെടുകയാണ് അക്ഷരാർഥത്തിൽ ഇവർ.


ALSO READ : T20 World Cup : പാകിസ്ഥാനെതിരെയുള്ള തോൽവി, മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം


ന്യൂസിലാൻഡിനെതിരയുള്ള നിർണായകമായ മത്സരത്തിൽ ഓപ്പണർ രോഹിത് ശർമയും വൺ ഡൌണായി ഇറക്കിയതും ഇതിന് തെളിവാണ്. അതോ ട്രന്റ് ബോൾട്ട് പോലയുള്ള താരത്തെ നേരിടാൻ രോഹിത്തിന് സാധിക്കില്ല എന്ന് തോന്നലാകുമോ കോലിക്ക് അങ്ങനെ ഒരു തീരുമാനം എടുക്കാൻ ധോണിയും ശാസ്ത്രിയും സമ്മതം നൽകിയതെന്ന് വിശ്വസിക്കേണ്ടി വരും. 


കോലിക്കും രോഹിത്തിനും ഇടയിലുള്ള വിടവ് വർധിപ്പിച്ചത് ശാസ്ത്രി


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടുള്ള രവി ശാസ്ത്രിയുടെ കാലാവധി ഈ ലോകകപ്പ് കഴിയുന്നതോടെ അവസാനിക്കുകയാണ്. ഇത്രയും നാളും ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ച മുൻ ഇന്ത്യൻ താരത്തിന് ഇതുവരെ നിലവിൽ ടീമിലെ പ്രധാനികളായ കോലിയും രോഹിതും തമ്മിലുള്ള വിടവ് മാറ്റാൻ സാധിച്ചിട്ടില്ല. അതിപ്പോൾ ലോകകപ്പിലാണെങ്കിലും തെളിവായി കാണാൻ സാധിക്കുന്നതാണ്. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ഉണ്ടെങ്കിലും ഫീൽഡിങിൽ കോലിക്കൊപ്പം കെ.എൽ രാഹുലാണ് തീരുമാനങ്ങൾ എടുക്കാൻ മുൻകൈ എടുക്കാൻ ശ്രമിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.