Durand Cup : എക്സ്ട്രാ ടൈമിൽ എഡു ബേഡിയയുടെ ഗോളിൽ FC Goa ഡ്യൂറാൻഡ് കപ്പ് ചാമ്പ്യന്മാർ
FC Goa ഫൈനലിൽ മുഹമ്മദൻസിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ നേടിയാണ് ഗോവ തങ്ങളുടെ കന്നി ഡ്യൂറൻഡ് കപ്പ് കീരിടം സ്വന്തമാക്കിയത്.
Kolkata : ഡ്യൂറൻഡ് കപ്പിൽ (Durand Cup) മുത്തമിട്ട് എഫ്സി ഗോവ (FC Goa). ഫൈനലിൽ മുഹമ്മദൻസിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ നേടിയാണ് ഗോവ തങ്ങളുടെ കന്നി ഡ്യൂറൻഡ് കപ്പ് കീരിടം സ്വന്തമാക്കിയത്. ഇതോടെ ഡ്യൂറൻഡിൽ മുത്തമിടുന്ന ആദ്യ ISL ടീം ചരിത്രവും എഫ്സി ഗോവയ്ക്കൊപ്പം ചേരും.
90 മിനിറ്റുകൾ പിന്നിട്ടിട്ടും ഇരു ടീമും വിജയ ഗോൾ കണ്ടെത്താതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീട്ടിയിരുന്നു. 105-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ എഡു ബേഡിയയാണ് ഗോവയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്.
ALSO READ : ISL 2020-21: വീണ്ടും രക്ഷകനായി KP Rahul, FC Goa യ്ക്കെതിരെ Kerala Blasters ന് സമനില
ആദ്യ പകുതിയിൽ ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നു പ്രകടനം പുറത്തെടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ കൊൽക്കത്ത ടീമിനെതിരെ ഗോവൻ ടീം പൊസഷിനിൽ ആധിപത്യം സൃഷ്ടിച്ചു. എന്നാൽ ഗോൾ മാത്രം പിറന്നില്ല. തുടർന്ന് മത്സരം എക്സ്ട്ര ടൈമിലേക്ക് പ്രവേശിച്ച് ആദ്യ 5 മിനിറ്റിനുള്ളിലാണ് ഗോവൻ ക്യാപ്റ്റൻ എഫ്സി ഗോവയ്ക്കാൻ വിജയ ഗോൾ കണ്ടെത്തിയത്.
ഗോവയ്ക്കായി മലയാളി താരം നെമിൽ ഫൈനലിൽ ബൂട്ടണിഞ്ഞിരുന്നു. നെമിലിനെ കൂടാതെച മറ്റൊരു മലയാളി താരമായ ക്രിസ്റ്റി ഡേവിസും ഡ്യൂറൻഡ് കപ്പിൽ എഫ്സി ഗോവയുടെ ഭാഗമായിരുന്നു.
എഫ്സി ഗോവയുടെ മൂന്നാമത്തെ പ്രധാന കിരീട നേട്ടമാണിത്. നേരത്തെ ISL ഷീൽഡും Super Cup കിരീടവും ഗോവ നേടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...