ISL 2020-21: ATK Mohan Bagan നെ തകർത്ത് Mumbai City FC ക്ക് Winners Shield, FC Goa ക്കൊപ്പം മുംബൈ സിറ്റിയും AFC Champions League ലേക്ക്

ISL 2020-21 സീസണിലെ അവസാന മത്സരത്തിൽ  ATK Mohan Bagan നെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്ത് Mumbai City FC. ലീ​ഗ് ടോപ്പേഴ്സായി സീസൺ അവസാനിപ്പിച്ചതോട്  FC Goa ക്കൊപ്പം മുംബൈ സിറ്റിയും അടുത്ത്  AFC Champions League ന് യോ​ഗ്യത നേടി

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 10:10 AM IST
  • ISL 2020-21 സീസണിലെ അവസാന മത്സരത്തിൽ ATK Mohan Bagan നെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്ത് Mumbai City FC
  • ലീ​ഗ് ടോപ്പേഴ്സായി സീസൺ അവസാനിപ്പിച്ചതോട് FC Goa ക്കൊപ്പം മുംബൈ സിറ്റിയും അടുത്ത് AFC Champions League ന് യോ​ഗ്യത നേടി
  • മൗർറ്റാഡാ ഫാളും ബെർതലോമ്യോ ഓഗ്ബച്ചെയുമാണ് മുംബൈക്കായി ഗോളുകൾ നേടിയത്
  • ഗോവയും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരം ​ഗോൾരഹിത സമനില പിരിഞ്ഞതോടെ ഹൈദരാബാദിന്റെ ആദ്യ ലീ​ഗ് പ്ലേ ഓഫ് സ്വപ്നം നഷ്ടമായി.
 ISL 2020-21: ATK Mohan Bagan നെ തകർത്ത് Mumbai City FC ക്ക് Winners Shield, FC Goa ക്കൊപ്പം മുംബൈ സിറ്റിയും AFC Champions League ലേക്ക്

Goa : ISL 2020-21 സീസണിലെ അവസാന മത്സരത്തിൽ  ATK Mohan Bagan നെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്ത് Mumbai City FC ലീ​ഗ് Winners Shield സ്വന്തമാക്കി. അവസാന മത്സരം വരെ പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന എടികെയെ തന്നെ തോൽപിച്ചാണ് സെർജിയോ ലോബെറയുടെ മുംബൈ സിറ്റി വിന്നേഴ്സ് ഷീൽഡ് നേടിയത്. ലീ​ഗ് ടോപ്പേഴ്സായി സീസൺ അവസാനിപ്പിച്ചതോട്  FC Goa ക്കൊപ്പം മുംബൈ സിറ്റിയും അടുത്ത് AFC Champions League ന് യോ​ഗ്യത നേടുകയും ചെയ്തു.

ALSO READ : ISL 2020-21: വീണ്ടും ര​ക്ഷകനായി KP Rahul, FC ​Goa യ്ക്കെതിരെ Kerala Blasters ന് സമനി

തുടക്കം മുതലെ അക്രമിച്ച് കളി മുംബൈയെ ഒരു വിധത്തിലും പ്രതിരോധിക്കാൻ സാധിക്കാതെയും മറുപടി നൽകാൻ സാധികാതെയും വലയുകയായിരുന്ന ഇന്നലെ നടന്ന അവസാന മത്സരത്തിൽ എടികെ. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ പ്രതിരോധ താരം മൗർറ്റാഡാ ഫാളിലൂടെയാണ് മുംബൈ ആദ്യം ലീഡ് ഉയർത്തിയത്. പിന്നീട് ആദ്യ പകുതിയിൽ തന്നെ ബെർതലോമ്യോ ഓഗ്ബച്ചെയിലൂടെ മുംബൈ ലീഡ് ഉയർത്തുകയായിരുന്നു. 

പിന്നീട് പല എടികെ പലപ്പോഴായി എടികെ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ​ഗോൾ മാത്രം കണ്ടെത്താൻ സാധിച്ചില്ല. ഒരു സമനില കൊണ്ട് മാത്രം ലീ​ഗ് ഷീൽഡും എഎഫ്സി യോ​ഗ്യതയും പ്രതീക്ഷ എടികെക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു അവസാന മത്സരത്തിൽ ഉണ്ടായത്. ജയത്തോടെ ഇരു ടീം 40 പോയിന്റ് നേടിയപ്പോൾ ​ഗോൾ വ്യത്യാസത്തിലാണ് മുംബൈ എടികെയെ മറികടന്നത്.

ALSO READ: ISL 2020-21 : ലീ​ഗ് ചരിത്രത്തിൽ ആദ്യമായി ഒരു Indian Coach ന്റെ കീഴിൽ ഒരു ടീം Play Off ൽ, ആരാണ് Northeast United ന്റെ മാനേജർ Khalid Jamil

മറ്റൊരു മത്സരത്തിൽ ​ഗോവയും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരം ​ഗോൾരഹിത സമനില പിരിഞ്ഞതോടെ ഹൈദരാബാദിന്റെ ആദ്യ ലീ​ഗ് പ്ലേ ഓഫ് സ്വപ്നം നഷ്ടമായി. ഹൈദരാബാദിന് ജയം അനിവര്യമായിരുന്ന മത്സരത്തിൽ സമനില നേടി എഫ്സി ​ഗോവ പ്ലേ ഓഫിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇത് ആറാം തവണയാണ് എഫ്സി ​ഗോവ ഐഎസ്എല്ലിന്റെ പ്ലേ ഓഫിൽ എത്തുന്നത്. ഇതോടെ ഐഎസ്എൽ 2020-21 സീസണിന്റെ പ്ലേ ഓഫിന് ചിത്രം തെളിയുകയും ചെയ്തു.

ALSO READ : ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം

ലീ​ഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സി നാലമതുള്ള എഫ്സി ​ഗോവയെയും രണ്ടാം സ്ഥാനക്കാരായ എടികെ മോഹൻ ബ​ഗാൻ മൂന്നാമതുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റിഡിനെയുമാണ് പ്ലേ ഓഫിൽ നേരിടുന്നത്. മാർച്ച് ആഞ്ചിനാണ് ആദ്യപാദം മത്സരങ്ങളുടെ തുടക്കം. തുടർന്ന് മാർച്ച് 13 ഫൈനലും നടക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News