ISL 2021-22 | ഈസ്റ്റ് ബംഗാൾ മനൊളൊ ഡയസിനെ പുറത്താക്കി; പകരം മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ എത്തിച്ചേക്കും
സീസണിൽ ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ കോച്ചാണ് മനൊളൊ. നേരത്തെ കൊൽക്കത്തയിൽ നിന്ന് തന്നെയുള്ള എടികെ മോഹൻബഗാൻ മറ്റൊരു സ്പാനിഷ് അന്റോണിയോ ഹബാസിനെയും പുറത്താക്കിയിരുന്നു.
ഗോവ : സീസണിലെ മോശം പ്രകടനത്തെ തുടർന്ന് എസ് സി ഈസ്റ്റ് ബംഗാൾ (SC East Bengal) തങ്ങളുടെ കോച്ച് മനൊളൊ ഡയസിനെ (Manolo Daiz) പുറത്താക്കി. എട്ട് മത്സരങ്ങളിൽ ഒരു ജയം പോലും നേടാതെ നാല് പോയിന്റുമായി സീസൺ തുടങ്ങിയ ഈസ്റ്റ് ബംഗാളിന്റ് പ്രകടനത്തിൽ അതൃപ്തരായ ടീം മാനേജുമെന്റ് ഡയസിന് പുറത്താക്കുകയായിരുന്നു.
സീസണിൽ ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ കോച്ചാണ് മനൊളൊ. നേരത്തെ കൊൽക്കത്തയിൽ നിന്ന് തന്നെയുള്ള എടികെ മോഹൻബഗാൻ മറ്റൊരു സ്പാനിഷ് അന്റോണിയോ ഹബാസിനെയും പുറത്താക്കിയിരുന്നു.
മനൊളൊയെ പുറത്താക്കിയ വിവരം ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി പ്രസ്താവനയിലൂടെ അറിയിച്ചു. മനൊളൊയ്ക്ക് പകരം അസിസ്റ്റന്റ് കോച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ റെനെഡി സിങിനെ താൽക്കാലിക കോച്ചായി നിയമിച്ചു.
ALSO READ : ISL 2021-22 | മൂന്ന് വർഷത്തിന് ശേഷം മുംബൈ സിറ്റിയെ മൂന്നടിച്ച് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
മനൊളൊയുടെ ഒഴിവിലേക്ക് ആരാകും ഈസ്റ്റ് ബംഗാളിനെ നയിക്കാനെത്തുക എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കഴിഞ്ഞ സീസണിലും ഈസ്റ്റ് ബംഗാളിന് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ നല്ല കരിയർ റിക്കോർഡുള്ള ഒരു കോച്ചിനെയാണ് ടീമിലേക്കെത്തിക്കാൻ ഈസ്റ്റ് ബംഗാൾ മാനേജുമെന്റ് തീരുമാനമെടുത്തിരിക്കുന്നത്.
പട്ടികയിൽ ആദ്യമുള്ളത് ഈസ്റ്റ ബംഗാളിന്റെയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെയും മുൻ കോച്ചായിരുന്ന എൽക്കോ ഷറ്റോരിയെയാണ്. ഈസ്റ്റ ബാംഗാളിൽ മികച്ച കരിയർ റിക്കോർഡുള്ള ഡച്ച് കോച്ചുമായി ടീം മാനേജുമെന്റ് ചർച്ച നടത്തിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നത്.
ALSO READ : ISL 2021-22 | പ്രശാന്ത് ആയച്ച ആ മെസേജ് ആർക്കുള്ളത്? താരത്തിന്റെ ഗോളാഘോഷം ചർച്ചയാകുന്നു
ഷറ്റോരിക്ക് പുറമെ മാരിയോ റിവേറെയും പരിഗണന പട്ടികയിൽ ടീം മാനേജുമെന്റ് ഉൾപ്പെടുത്തിട്ടുണ്ട്. കൂടാതെ ബദ്ധ വൈരികളായ മോഹൻ ബാഗാൻ പുറത്താക്കിയ ഹബാസിനെയും ഈസ്റ്റ് ബംഗാൾ ലക്ഷ്യമിടുന്നുണ്ട്. ജനുവരി നാലിന് ബംഗളൂരു എഫ്സിയ്ക്കെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...