ഗോവ : ഐഎസ്എൽ 2021-22 (ISL 2021-22) സീസണിലെ ആദ്യ ജയം കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) തങ്ങളുടെ നഷ്ടപ്പെട്ടു പോയ പ്രതാപം പിടിച്ചെടുത്തിരിക്കുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ഒഡീഷ എഫ്സിയെ ബ്ലാസ്റ്റേഴ്സ് തകർത്തത്. അതിൽ ഒരു ഗോൾ നേടിയത് മലയാളി വിങ് താരം കെ പ്രശാന്താണ് (K Prasanth). ഗോളിനെക്കാൾ ഇപ്പോൾ ചർച്ചയാകുന്നത് പ്രശാന്തിന്റെ ഗോളാഘോഷമായിരുന്നു.
85-ാം മിനിറ്റിലാണ് പന്തുമായി മുന്നേറിയ അഡ്രിയാൻ ലൂണ വലത് വിങിലൂടെ എത്തിയ പ്രശാന്തിന് പാസ് നൽകുന്നത്. അത് സ്വീകരിച്ച പ്രശാന്ത് കൃത്യമായി ഗോളിയുടെ അഡ്വാൻസിനെയും മറികടന്ന് പന്ത് ഒഡീഷയുടെ വലയിൽ എത്തിക്കുകയായിരുന്നു.
ഗോളിന് ശേഷം പ്രശാന്ത് നടത്തിയ ആഘോഷം ചിലർക്കുള്ള മറുപടിയാണ്. ഫോണിൽ മെസേജ് ടൈപ്പ് ചെയ്ത് ആർക്കോ അയക്കുന്നത് പോലെ ആഗ്യം കാണിച്ച് അത് കിക്ക് ചെയ്യുകയായിരുന്നു താരം.
as a @prasanth2406 held his nerve in front of goal and produced a calm finish for @KeralaBlasters #KBFCOFC #HeroISL #LetsFootball pic.twitter.com/dVrTR4URIb
— Indian Super League (@IndSuperLeague) December 5, 2021
ALSO READ : ISL 2021-22 : പരിക്കേറ്റ കെ പി രാഹുൽ ടീമിന്റെ പുറത്തേക്ക്, ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തലവേദന
പ്രശാന്തിനെ ടീമിൽ നിലനിർത്തിയതിന് ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ തന്നെ അഭിപ്രായം വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. 2017 മുതൽ ടീമിന്റെ ഭാഗമായിരുന്നു താരത്തിന് ഇതുവരെ ഒരു ഗോളുപോലും കണ്ടെത്താനായിട്ടില്ല എന്ന് പല ഫുട്ബോൾ, ഐഎസ്എൽ ഗ്രൂപ്പുകളിൽ ട്രോളായി വന്നിട്ടുണ്ട്. ഇതിനുള്ള മറുപടിയായിട്ടാണ് തന്റെ കരിയറിലെ ആദ്യ ഐഎസ്എൽ ഗോളിന് ശേഷം താരം നടത്തിയ ആഘോഷം.
ALSO READ : ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ഗോളിൽ Kerala Blasters ന് ജയം
കേരള ബ്ലാസ്റ്റേഴ്സിനായി 50 മത്സരങ്ങൾ ബൂട്ടണ്ണിഞ്ഞതിന് ശേഷമാണ് പ്രശാന്തിന്റെ ആദ്യ ഗോൾ. വിങ് പ്ലയറായ താരം ഈ സീസണൽ മുതൽ ഗോളടിക്കാൻ ശ്രമിക്കുമെന്ന് ചില അഭിമുഖങ്ങളിൽ അറിയിച്ചിരുന്നു. അതിന് ശേഷം തനിക്ക് നേരെ ഉണ്ടായ ട്രോളുകൾ ഒരുപട് വേദനിപ്പിച്ചുണ്ടെന്ന് താരം പിന്നീട് അറിയിക്കുകയും ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...