FIFA World Cup 2022 : ലോകകപ്പിന് മേൽ ഒത്തുകളി വിവാദവും; ഉദ്ഘാടന മത്സരത്തിൽ ഖത്തർ ജയിക്കണം; ഇക്വഡോർ താരങ്ങൾക്ക് 7.4 മില്യൺ ഡോളർ നൽകിയെന്ന് ആരോപണം
FIFA World Cup 2022 Qatar vs Ecuador ആദ്യ മത്സരം ഖത്തർ ജയിക്കുന്നതിന് വേണ്ടി എട്ട് ഇക്വഡോറിയൻ താരങ്ങൾക്ക് 7.4 മില്യൺ യുഎസ് ഡോളർ നൽകിയെന്നാണ് ആരോപണം
ദോഹ : ഒരു അറബ് രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ദോഹയിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ നാളെ രാത്രി ഇന്ത്യൻ സമയം 9.30ന് ഖത്തർ ഇക്വഡോർ മത്സരത്തോടെ ഒരു മാസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. അതേസമയം വിവിധ വിവാദങ്ങളുടെ പേരിൽ നിറം മങ്ങിയ ഖത്തർ ലോകകപ്പിന് മുകളിൽ മറ്റൊരു ആരോപണവും കൂടി ഇപ്പോൾ ഉടലെടുത്തിരിക്കുകയാണ്. നാളെത്തെ ഉദ്ഘാടന മത്സരത്തിനെതിരെ ഒത്തുകളി വിവാദമാണ് ഉടലെടുത്തിരിക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ജയിക്കുന്നതിന് വേണ്ടി ഒത്തുകളിക്കാൻ എതിരാളികളായ ഇക്വഡോർ താരങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയ്തുയെന്നാണ് ആരോപണം. ബ്രിട്ടീഷ് സെന്റ്ർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസിന്റെ പ്രാദേശിക തലവൻ അംജദ് താഹയാണ് ഉദ്ഘാടന മത്സരത്തിൽ ഖത്തർ ജയിക്കുന്നതിന് വേണ്ടി ഇക്വഡോർ താരങ്ങൾക്ക് പണം നൽകിയെന്ന് ആരോപിക്കുന്നത്. അഞ്ച് ഖത്തരി ഉദ്യോഗസ്ഥർ എട്ട് ഇക്വഡോറിയൻ താരങ്ങൾക്ക് 7.4 മില്യൺ യുഎസ് ഡോളർ നൽകിയെന്നാണ് ആരോപണം.
ALSO READ : FIFA World Cup 2022 : ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഖത്തർ ഗോൾ നേടി 1-0ത്തിന് മത്സരം ജയിക്കമെന്നാണ് അംജാദ് താൻ പങ്കുവച്ച് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇരു ടീമുകളുമായി ഏറ്റവും അടുത്ത ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചെയെന്നും ബ്രിട്ടീഷ് സെന്റ്ർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസിന്റെ പ്രാദേശിക തലവൻ തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം അംജദിന്റെ ആരോപണത്തെ തള്ളി കൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. വിശ്വസനീയമായ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ടല്ല അംജദ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്ത് വിട്ടരിക്കുന്നത് തെറ്റായ വിവരമാണെന്ന് ഖത്തറിലെ ഹമാൻ ബിൻ ഖലീഫ സർവകലാശാല അധ്യാപകൻ മാർക് ഓവെൻ ജോൺസ് ട്വിറ്ററിൽ കുറിച്ചു. കൂടാതെ അംജദിന്റെ ആരോപണത്തിന്മേൽ മറ്റൊരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...