FIFA World Cup 2022 : ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

FIFA World Cup Qatar 2022 മനുഷ്യവകാശ ലംഘനങ്ങൾക്ക് പുറമെ കഠിനമായ നിയമവ്യവസ്ഥായാണ് ഫുട്ബോൾ ആരാധകർ ഖത്തിറിലേക്ക് പോകുന്നതിൽ പിൻവലിക്കുന്നത്

Written by - Jenish Thomas | Last Updated : Nov 18, 2022, 07:48 PM IST
  • ലോകകപ്പിനായി ഖത്തർ ഒരുങ്ങിയപ്പോൾ തന്നെ നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്
  • പ്രധാനമായും സ്വവർഗ്ഗരതിക്കെതിരെയുള്ള നിയമങ്ങൾ
  • വിവാഹേതര ലൈംഗിക ബന്ധത്തിന് ഏഴ് വർഷത്തെ ശിക്ഷയാണ് ഖത്തറിൽ ഏർപ്പെടുത്തിരിക്കുന്നത്
  • ഇത് മാത്രമല്ല പൊതു ഇടങ്ങളിൽ മദ്യപിച്ചു കൊണ്ട് പാർട്ടി തുടങ്ങിയ ആഘോഷങ്ങൾ ഒന്നും പാടില്ല
FIFA World Cup 2022 : ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഫിഫ ലോകകപ്പ് 2022 ഖത്തറിലാണെന്ന് അറിഞ്ഞപ്പോൾ പാശ്ചാത്യ  രാജ്യങ്ങൾ ആകെ നെറ്റി ചുളിച്ചതാണ്. പ്രധാനമായും അറബ് രാഷ്ട്രത്തിലെ കഠിന നിയമങ്ങളാണ്. ലോകകപ്പ് കാണാനായി സംഘാടക രാജ്യത്തെത്തുന്നവർ കേവലം മത്സരം കണ്ട് മടങ്ങുകയല്ല. അവിടെയുള്ള സ്ഥലങ്ങൾ വിനോദയാത്ര കേന്ദ്രങ്ങൾ സന്ദർശിക്കുക, പുതിയ ആൾക്കാരെ പരിചയപ്പെടുക തുടങ്ങിയ നിരവധി കാര്യങ്ങളാണുള്ളത്. എന്നാൽ ഇത്തവണ ഖത്തറിലേക്ക് തിരിക്കുമ്പോൾ കുറഞ്ഞത് ഒരു പ്രാവിശ്യമെങ്കിലും ചിന്തിക്കും പോകണോ വേണ്ടയോ എന്ന്. 

ലോകകപ്പിനായി ഖത്തർ ഒരുങ്ങിയപ്പോൾ തന്നെ നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്. കളിക്കളങ്ങൾ ഒരുക്കാനും മറ്റ് നിർമാണ പ്രവർത്തികൾക്കുമായി ഖത്തർ തൊഴിലാളികളെ ചൂഷ്ണം ചെയ്തത് തുടങ്ങിയ നിരവിധ വിമർശനങ്ങളാണ് സംഘാടകരായ രാജ്യത്തിനെതിരെ ഉടലെടുത്തത്. ഇതിൽ ഉപരി ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നത് ഖത്തറിന്റെ നിയമവ്യവസ്ഥകളാണ്. ലോകകപ്പ് കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും നിരവധി പേർ വരാൻ ഒരുങ്ങുമ്പോൾ അവരെ പിന്നോട്ട് അടിക്കുന്നത് ഖത്തറിൽ നിലനിൽക്കുന്ന നിയമവ്യവസ്ഥയാണ്.

ALSO READ : FIFA World Cup 2022 : 'തെറ്റായ തീരുമാനം' ഒബാമയുടെ ഈ ട്വീറ്റ് മുതൽ മനുഷ്യവകാശ ലംഘനം വരെ; ലോകകപ്പിന് മുമ്പ് ഖത്തർ നേരിടുന്ന വിമർശനങ്ങൾ

പ്രധാനമായും സ്വവർഗ്ഗരതിക്കെതിരെയുള്ള നിയമങ്ങൾ. അറബ് രാഷ്ട്രങ്ങളിൽ സൗദി അറേബ്യയും കുവൈത്തും കഴിഞ്ഞാൽ സ്വവർഗ്ഗരതിക്കെതിരെ കർശന നിയമങ്ങൾ എടുക്കുന്ന രാജ്യമാണ് ഖത്തർ. ഫുട്ബോൾ കാണാനായി ഖത്തറിലേക്ക് പോകാനൊരുങ്ങുന്ന സ്വവർഗ്ഗനുരാഗികളായ ആരാധകർക്ക് ഈ നിയമം ഒരു വിലങ്ങ് തടിയായിരിക്കും. ഒരു വർഷത്തേക്ക് ജയിൽ ശിക്ഷയാണ് സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവർക്കെതിരെ ഖത്തറിൽ ലഭിക്കുന്നത്. 

വിവാഹേതര ലൈംഗിക ബന്ധത്തിന് ഏഴ് വർഷത്തെ ശിക്ഷയാണ് ഖത്തറിൽ ഏർപ്പെടുത്തിരിക്കുന്നത്. വൺ നൈറ്റ് സ്റ്റാൻഡ് തുടങ്ങിയവയ്ക്ക് കർശന വിലക്കാണ് ഖത്തറിൽ. ഈ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നാണ് ഖത്തരി പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.

ഇത് മാത്രമല്ല പൊതു ഇടങ്ങളിൽ മദ്യപിച്ചു കൊണ്ട് പാർട്ടി തുടങ്ങിയ ആഘോഷങ്ങൾ ഒന്നും പാടില്ല. ഖത്തറിലെ മിക്ക ഇടങ്ങളിലും ഇത്തരത്തിലുള്ള ആഘോഷ പ്രകടനങ്ങൾക്ക് കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  29 ദിവസത്തെ ഫുട്ബോൾ മാമാങ്കം നവംബർ 20നാണ് ആരംഭിക്കുന്നത്. 32 രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പിന് മാറ്റുരയ്ക്കുന്നത്. ഡിസംബർ 18 ന് ടൂർണമെന്റ് അവസാനിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News