ഖത്തർ : ഫുട്ബോൾ ലോകകപ്പ് ആരധകർക്ക് മുന്നിലെത്തി ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരളം ഉൾപ്പെടെ ഇരു കൈയ്യും നീട്ടി ഖത്തറിൽ നടക്കുന്ന ഫുട്ബോൾ കാർണിവലിനെ സ്വീകരിക്കാൻ തയ്യറായി തുടങ്ങി. അവയ്ക്ക് ഒന്നും കൂടി ഉത്തേജനം നൽകാൻ ഫുട്ബോൾ ആരാധകർക്കായി പാടി അഭിനയിച്ച ഒരു ആൽബമായിയെത്തുകയാണ് മോഹൻലാൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന പേരിൽ നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആൽബമാണ് താരം ഫുട്ബോൾ ആരാധകർക്കായി സമ്മാനിക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 30ന് ആൽബം ഖത്തറിൽ വെച്ച് പ്രകാശനം ചെയ്യും. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ്വർക്കും ചേർന്നാണ് ആൽബം പ്രകാശനം ചെയ്യുന്നത്. മലയാളത്തിന് പുറമെ മറ്റ് രണ്ട് ഭാഷകളിലും ഗാനം തയ്യറാക്കുന്നുണ്ട്. സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ പ്രധാനി. 


ALSO READ : Kadakan Movie : ശ്രീനാഥ്‌ ഭാസിയുടെ കടകൻ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു


നവംബർ 20നാണ് ഖത്തർ ലോകകപ്പിന് തുടക്കം കുറിക്കുക. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.


അതേസമയം മോഹൻലാൽ ചിത്രം മോൺസ്റ്റർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പുലിമുരുകന് ശേഷം വൈശാഖ-ഉദയകൃഷ്ണ കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലക്കി സിംഗ് എന്ന പഞ്ചാബി കഥാപാത്രത്തെയാണ് മോഹൻലാൽ മോൺസ്റ്ററിൽ അവതരിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.