ശ്രീനാഥ് ഭാസി നായകനായി എത്തന്ന ഏറ്റവും പുതിയ ചിത്രം കടകന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. വളരെ വ്യത്യസ്തമായ പോസ്റ്റാറാണ് അണിയറ പ്രവർത്തകർ പുത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. തിരിച്ചും മറിച്ചും നോക്കിയാൽ മാത്രമേ മുഴുവൻ കാര്യങ്ങളും മനസിലാകൂ എന്ന തരത്തിലാണ് ചിത്രത്തിൻറെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. സജിൽ മമ്പാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കടത്തനാടൻ സിനിമാസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ചിത്രം നിർമ്മിച്ചിരിക്കുന്നത് ഖലീൽ ഹമീദ് ആണ്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയെ കൂടാതെ ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, രഞ്ജിത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബോധി, എസ്കെ മാമ്പാട് എന്നിവർ ചേർന്നാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന് തീയേറ്ററുകളിൽ വൻ വിജയം നേടാൻ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
അതേസമയം ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് പടച്ചോനേ ഇങ്ങള് കത്തോളീ. ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്. കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. പടച്ചോനേ ഇങ്ങള് കാത്തോളീ ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്.
ഇതിന് മുമ്പ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾ എത്തിയിരുന്നു. ജോസ്കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം പ്രധാനമായും കോഴിക്കോട് ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ അതിഥി താരമായി സണ്ണി വെയ്‌നും എത്തുന്നുണ്ട്. ശ്രീനാഥ് ഭാസിയെയും ആൻ ശീതളിനെയും കൂടാതെ ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ യെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതൊരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നും വ്യക്തമാക്കി. നര്‍മ്മത്തിനൊപ്പം തന്നെ ചിത്രത്തിൽ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...