FIFA World Cup 2022 USA vs Wales Live : ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിനായി അമേരിക്കയും വെയിൽസും ഇന്ന് നേർക്കുനേർ. ദോഹയിലെ അൽ റയാൻ സ്റ്റേഡിയത്തിൽ വെച്ചാണ് യുഎസും വെയിൽസും തമ്മിൽ ഏറ്റുമുട്ടുക. ഫിഫ റാങ്കിങ് പട്ടികയിൽ 16-ാം സ്ഥാനക്കാരണ് യുഎസ്. വെൽഷ് ടീമാകട്ടെ 19-ാം സ്ഥാനത്തും


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎസ്എ-വെയിൽസ് മത്സരം എപ്പോൾ എവിടെ കാണാം?


ദോഹയിലെ ഖഅൽ റയാൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.


സ്പോർട്സ് 18 എസ്ഡി എച്ച്ഡി സർവീസുകളാണ് ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കലൂടെ ഒരുക്കുന്നത്. വിവിധ ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കിലെ സ്പോർട്സ് 18 ചാനലുകളുടെ നമ്പറുകൾ ഇങ്ങനെയാണ്.


കേബിൾ നെറ്റ്വർക്ക്


കേരള വിഷൻ - 777,863
ഏഷ്യനെറ്റ് കേബിൾ വിഷൻ - 309, 817


ഡിഷ് സർവീസുകൾ


ഡിഷ് ടിവി- 643, 644
ഡിടുഎച്ച് (വീഡിയോകോൺ) - 667,666
ടാറ്റ സ്കൈ - 488,487
എയർടെൽ ഡിജിറ്റൽ ടിവി - 293, 294
സൺ ഡയറെക്ട് - 505, 983
ജിയോ പ്ലസ് - 262, 261


450 കോടി രൂപയ്ക്കാണ് റിലയൻസ് ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ സോണി ചാനലുകൾക്കായിരുന്നു ഇന്ത്യയിലെ സംപ്രേഷണ അവകാശങ്ങൾ ഉണ്ടായിരുന്നത്. കൂടാതെ യാതൊരു സബ്സ്ക്രിപ്ഷനുമില്ലാതെയാണ് ജിയോ സിനമ ആപ്പിൽ സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. മൊബൈലിന് പുറമെ ഡെസ്കോടോപ്പിലും ജിയോ സിനിമ വെബ്സൈറ്റിലൂടെ മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കുന്നതാണ്. 


യുഎസ്എ സ്ക്വാഡ് - 


ഗോൾ കീപ്പർമാർ - ഏഥൻ ഹോർവാത്, സീൻ ജോൺസൺ, മാറ്റ് ടർണർ


പ്രതിരോധം - കാമെറോൺ കാർട്ടെർ-വിക്കേഴ്സ്, സെർജിനോ ഡെസ്റ്റ്, ആരോൺ ലോങ്, ഓക്ക് ഹിൽസ്, ഷാഖ് മൂർ, ടിം റീം, അന്റോണി റോബിൻസൺ, ജോ സ്കാലി, ഡിആന്ദ്രെ യെഡ്ലിൻ, വോക്കർ സിമ്മെർമാൻ


മധ്യനിര - ബ്രാൻഡെൻ ആരോൺസൺ, കെല്യൻ അകോസ്റ്റ, ടയ്ലർ ആഡംസ്, ലുകാ ഡി ലാ ടോറെ, വെസ്റ്റൺ മാക് കെന്നി, യുനസ് മൂസാ, ക്രിസ്റ്റ്യൻ റോൾഡാൻ


മുന്നേറ്റ നിര - ജീസസ് ഫെരേര, ജോർദാൻ മോറിസ്, ക്രിസ്റ്റ്യൻ പുലിസിച്ച്, ജിയോ റെയ്നാ, ജോസ് സാർജെന്റ്, ടിം വേ, ഹാജി റൈറ്റ്


വെയിൽസ് സ്ക്വാഡ്


ഗോൾ കീപ്പർമാർ - വെയ്ൻ ഹെന്നെസ്സെ. ഡാനി വാർഡ്, ആഡം ഡേവിസ്


പ്രതിരോധം - ഏഥൻ എമ്പാഡു, ക്രിസ് മെഫാം, ബെൻ ഡേവിസ്, ക്രിസ് ഗണ്ടർ, കോണർ റോബേർട്സ്, ജോ റോഡൺ, നിക്കോ വില്യംസ്, ബെൻ കാബങ്കോ, ടോ ലോക്കിയർ, റൂബെൻ കോൾവിൽ, 


മധ്യനിര- ജോ അലൻ, ആരൺ റാംസി, ഹാരി വിൽസൺ, ജോണി വില്യംസ്, ജോ മോറ്റെൽ, മാത്യു സ്മിത്ത്. ഡൈലാൻ ലെവിറ്റ്, സോർബ തോമസ്


മുന്നേറ്റ നിര - ഗരാത് ബെയിൽ, ഡാനിയേൽ ജെയിംസ്, കിഫെർ മൂർ, ബ്രണ്ണൻ ജോൺസൺ, മാർക്ക് ഹാരിസ്



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.