IPL 2020: ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി എത്തുമ്പോൾ നേരിടാനൊരുങ്ങുന്നത് കനത്ത വെല്ലുവിളി
ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ഫീൽഡിങ്.
ദുബായ് (Dubai): ധോണിയുടെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് നാളത്തെ ഐപിഎൽ മത്സരത്തിലൂടെ അവസാനമാകുകയാണ്. IPL 2020 ആദ്യ മത്സരത്തിൽ നാളെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും (Mumbai Indians VS Chennai Super Kings) ഏറ്റുമുട്ടും.
ധോണി (M S Dhoni) ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 15 മാസത്തോളമായി. മാത്രമല്ല കഴിഞ്ഞ മാസം വിരമിക്കൽ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായി എത്തുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ അല്ലെങ്കിൽ പ്രതിസന്ധികളെക്കുറിച്ച് മുൻ ഇന്ത്യൻ താരവും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാർ (Sanjay Bangar)വെളിപ്പെടുത്തുകയാണ്.
Also read: IPL 2020: ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ക്യാപ്റ്റനാക്കാൻ ഉദ്ദേശിച്ചത് ധോണിയെയല്ല, വീരുവിനെയായിരുന്നു..!
ഒരു ക്യാപ്റ്റൻ എന്ന നിലയിലും ക്രിക്കറ്റ് താരം എന്ന നിലയിലും വളരെയധികം അനുഭവ സമ്പത്തുള്ള ആളാണ് ധോണിയെന്നും. പരിചയസമ്പന്നരായ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ കീഴിലുണ്ടെന്നും. ഇവരെ വച്ച് പന്തെറിയുമ്പോഴോ ബാറ്റ് ചെയ്യുമ്പോഴോ ഒന്നും ഒരു പ്രശ്നവും നേരിടേണ്ടിവരില്ല പക്ഷെ ഫീൽഡ് ചെയ്യുമ്പോൾ എന്തായിരിക്കും സംഭവിക്കുകയെന്നാണ് താൻ കൗതുകത്തോടെ നോക്കിയിരിക്കുന്നത് എന്നാണ് ബംഗാർ (Sanjay Bangar) പറയുന്നത്.
Also read: IPL 2020: അബുദാബിയിലെ ക്യാമ്പില്‍ അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍; താരം മുംബൈ ടീമിലേക്ക്...
ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ഫീൽഡിങ്. എന്നാൽ ഇത്രത്തോളം സീനിയർമാരായ താരങ്ങളെ എങ്ങനെ ധോണി മാനേജ് ചെയ്യുമെന്നത് തന്റെ വലിയൊരു ആശങ്കയാണെന്നും ഇതായിരിക്കും ക്യാപ്റ്റൻ എന്ന നിലയ്ക്ക് ധോണി നേരിടാൻ പോകുന്ന പ്രധാന പ്രശ്നം എന്നുമാണ് ബംഗാർ പറയുന്നത്.
യുവതാരങ്ങൾക്ക് വളർന്നു വരാനുള്ള വേദിയാണ് ഐപിഎൽ (IPL) എന്ന് പറഞ്ഞ ബംഗാർ ഇത്തവണയും കൂടുതൽ യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.