ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മൾട്ടി കൾച്ചറൽ സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം; സ്പാനിഷ് ക്ലബ് വാരിയേഴ്സ് എഫ്സി ജേതാക്കൾ
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും മൾട്ടി കൾച്ചറൽ ഓസ്‌ട്രേലിയയുടെയും സഹകരണത്തോട് കൂടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്
ഗോൾഡ് കോസ്റ്റ് : ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഓസ്ട്രേലിയയിലെ ക്യൂൻസിലാൻഡിൽ ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്‌പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന് സമാപനം. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും മൾട്ടി കൾച്ചറൽ ഓസ്‌ട്രേലിയയുടെയും സഹകരണത്തോട് കൂടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ് സി ആണ് ടൂർണമെന്റ് ജേതാക്കൾ.
ഫൈനലിൽ ആഫ്രിക്കൻ ക്ലബായ അപേഗ് എഫ്സിയെ തോൽപ്പിച്ചാണ് വരിയേഴ്‌സ് ടൂർണമെന്റ് സ്വന്തമാക്കി. ആഫ്രിക്കൻ ടീമിലെ ജോസഫ് മികച്ച കളിക്കാരനായും എഡി മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. അലബാസ്റ്റർ സ്പോർട്സ് കൊമ്പ്ലക്സിൽ വെച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
കേരളത്തിന്റെ തനത് കലാ രൂപങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ടൂർണമെന്റിനെ ഉദ്ഘാടനം. ഗോൾഡ് കോസ്റ്റ് എം പി മേഘൻ സ്കാൻലൻ, ഡോ ചൈതന്യ ഉണ്ണി, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി പി സാജു, ടേസ്റ്റി ഇന്ത്യൻ കുസീൻ ഡയറക്ടർ ജിംസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം ആയിരുന്നു ഫുട്ബോൾ മേളയുടെ പ്രധാന ആകർഷണമായിരുന്നു.
ആഫ്രിക്കിൻ ക്ലബയായ ആണ് വനിതാ വിഭാഗം വിജയികൾ. പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർക്കായുള്ള ജൂനിയർ വിഭാഗത്തിൽ മലയാളികുട്ടികൾ അണി നിരന്ന ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് പഞ്ചാബിനെ തകർത്ത് കിരീടം സ്വന്തമാക്കി.
ഏകോപന മികവ് കൊണ്ടും പങ്കെടുത്ത ടീമുകളുടെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് എല്ലാ വർഷവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്പോർട്ടിങ് സ്‌പോർട് ക്ലബ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.