Kerala Girl Shot Dead US | മലയാളി വിദ്യാർഥിനി യുഎസിൽ ഉറങ്ങി കിടക്കുമ്പോൾ വെടിയേറ്റ് മരിച്ചു, ഒരു മാസത്തിനിടെ അമേരിക്കയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി

തിരുവല്ല നിരണം സ്വദേശിനി സൂസൻ മാത്യുവാണ് (Susan Mathew) വെടിയേറ്റ് കൊല്ലപ്പെട്ടത്. 19ത് വയസായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 03:10 PM IST
  • രാത്രിയിൽ ഉറങ്ങി കിടക്കമ്പോഴാണ് സൂസന് വെടിയേൽക്കുന്നത്.
  • സൂസൻ തമാസിക്കുന്ന വീടിന്റെ മുകളിൽ താമസിക്കുന്ന വ്യക്തി വെടി ഉതർത്തപ്പോൾ ഉണ്ട് സീലിങ് തുളച്ച് മലയാളി വിദ്യാർഥിനിയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു.
  • നിരണം ഇടപ്പള്ളിപ്പറമ്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്
Kerala Girl Shot Dead US | മലയാളി വിദ്യാർഥിനി യുഎസിൽ ഉറങ്ങി കിടക്കുമ്പോൾ വെടിയേറ്റ് മരിച്ചു, ഒരു മാസത്തിനിടെ അമേരിക്കയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി

അലബാമ : അമേരിക്കയിൽ (America) വീണ്ടും മലയാളി വെടിയേറ്റു മരിച്ചു. അലബാമയിലെ മോണ്ടോഗോമറിയിൽ മലായളി വിദ്യാർഥിനി (Kerala Girl) വെടിയേറ്റ് മരിച്ചു. തിരുവല്ല നിരണം സ്വദേശിനി മറിയം സൂസൻ മാത്യുവാണ് (Mariyam Susan Mathew) വെടിയേറ്റ് കൊല്ലപ്പെട്ടത്. 19ത് വയസായിരുന്നു. 

രാത്രിയിൽ ഉറങ്ങി കിടക്കമ്പോഴാണ് സൂസന്  വെടിയേൽക്കുന്നത്. മറിയം തമാസിക്കുന്ന വീടിന്റെ മുകളിൽ താമസിക്കുന്ന വ്യക്തി വെടി ഉതർത്തപ്പോൾ ഉണ്ട് സീലിങ് തുളച്ച് മലയാളി വിദ്യാർഥിനിയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. 

ALSO READ : Keralite Shot Dead : അമേരിക്കയിൽ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

നിരണം ഇടപ്പള്ളിപ്പറമ്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസിൽ എന്നിവരാണ് സഹോദരങ്ങൾ. രണ്ടാഴ്ച മുൻപ് മാത്രമാണ് മറിയം ഒമാനിൽ പ്ലസ് ട്ടു പഠനത്തിന് ശേഷം മാതാപിതാകളോടൊപ്പം അമേരിക്കയിൽ സ്ഥിരതാമസത്തിനെതിയത്. 

ALSO READ : കാലിഫോർണിയയിലെ സാൻജോസിൽ വെടിവെപ്പ്; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു

പോലീസിൽ നിന്ന് മൃതദേഹം ലഭിക്കുന്നതിന് അനുസരിച്ച് കുട്ടിയുടെ സംസ്കാരം ശുശ്രീഷകൾ ക്രമീകരിക്കുമെന്ന് മലങ്കര ഓർത്തഡോക്സ സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനം അറിയിച്ചു. 

ALSO READ : ടൊറന്റോ വെടിവെപ്പ്: ഒരാള്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്

ഈ ഒരു മാസത്തിനിടെ യുഎസിൽ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണിത്. നവംബർ 17ന് ഡാലസിൽ മോഷ്ടാവിന്റെ വെടിയേറ്റ് പത്തനംതിട്ട സ്വദേശിയായ സാജൻ മാത്യു മരിച്ചിരുന്നു. ഇത് കൂടാതെ ഏഴ് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ഇന്ത്യക്കാരനും യുഎസിൽ വെടിയേറ്റ് മരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News