മുംബൈ: യുവ ക്രിക്കറ്റ്  താരം ശുഭ്മാൻ ഗിൽ അവിവാഹിതനാണ്. എന്നാൽ, അദ്ദേഹത്തിന്റെ 'ഭാര്യ'യുടെ പേര് സാറാ  തെണ്ടുൽക്കർ, സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്ക(Sachin Tendulkar)റുടെ  മകൾ! അവിവാഹിതനായ  ഗില്ലിനെങ്ങനെ ഭാര്യയെന്നാണോ?


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഗിളിന് പറ്റിയ  മറ്റൊരു വലിയ അമളിയാണ് ഈ കണ്ടെത്തൽ  എന്നതാണ് സത്യം. അഫ്ഗാൻ ക്രിക്കറ്റ്  താരം റാഷിദ് ഖാന്റെ  ഭാര്യയാണ് ബോളിവുഡ് നടിയും ഇന്ത്യൻ  ക്രിക്കറ്റ് ടീ൦ നായകൻ വിരാട്  കോഹ്ലി(Virat Kohli)യുടെ ഭാര്യയുമായ   അനുഷ്ക ശർമ്മ എന്ന്  കഴിഞ്ഞ ദിവസം ഗൂഗിളിൽ കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളിന് അടുത്ത അബദ്ധം പിണഞ്ഞിരിക്കുന്നത്. 


ALSO READ | IPL 2020: ഹൈദരാബാദിനെ കീഴ്പ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം


'ശുഭ്മാൻ ഗില്ലിന്റെ  ഭാര്യ' എന്ന്  ഗൂഗിളിൽ തിരയുമ്പോഴാണ് സാറയുടെ പേര് കാണിക്കുന്നത്.  സാറയും ഗില്ലും പ്രണയത്തിലാണെന്ന്  നേരത്തെ വാർത്തകൾ പരന്നിരുന്നു.   ഗില്ലും സാറയും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യവുമായ വ്യക്തികളാണ്. ശുഭ്മാൻ പങ്കുവ യ്ക്കുന്ന  ചത്രങ്ങൾക്ക്  സാറാ  നൽകുന്ന കമൻറുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.


ALSO READ | IPL 2020: കൊൽക്കത്ത തകർന്നടിഞ്ഞു; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ ജയം 


അടുത്തിടെ ഒരു കാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച  ഗില്ലിനു  ഹാർട്ട് ഇമോജി  നൽകിയാണ് സാറാ  പ്രതികരിച്ചത്. ഗൂഗിൾ (Google) അൽഗോരിതത്തിൽ സംഭവിക്കുന്ന പിഴവുകളാണ്  ഇതെന്നാണ് വിവരം. IPL മത്സരങ്ങളുടെ ഭാഗമായി UAEയിലാണ് ഗില്ലിപ്പോൾ ഉള്ളത്. കൊൽക്കത്ത താരമായ ഗിൽ ഏഴു മത്സരങ്ങളിൽ നിന്ന് ഇതുവരെ നേടിയത് 254 റൺസാആണ്