Harbhajan Singh | ഓഫ് സ്പിന്നർ ഹർഭജൻ സിങ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
2016ലാണ് ഹർഭജൻ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്.
23 വർഷത്തോളം നീണ്ട ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതായി ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഹർഭജൻ വിരമിച്ചു. ട്വിറ്ററിലൂടെയാണ് ഹർഭജൻ ഇക്കാര്യം അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല.
"എല്ലാ നല്ല കാര്യങ്ങളും അവസാനിച്ചു, എനിക്ക് ജീവിതത്തിൽ എല്ലാം തന്ന ക്രിക്കറ്റിനോട് ഞാൻ ഇന്ന് വിടപറയുമ്പോൾ, 23 വർഷത്തെ ഈ യാത്ര മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി" - ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
Also Read: IPL താരലേലത്തിന് കൊച്ചി വേദിയായേക്കും; മെഗാ ലേലം ഫെബ്രുവരി 12നെന്ന് റിപ്പോർട്ട്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് കളിച്ച താരങ്ങളിൽ സജീവമായ നിന്ന ഏക താരം കൂടിയായിരുന്നു ഹർഭജൻ സിങ്. 2016ലാണ് ഹർഭജൻ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. 41 വയസ്സുകാരനായ ഹർഭജൻ പിന്നീട് ഐപിഎലിൽ സജീവമായിരുന്നു. ടെസ്റ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ സിങ്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി ട്വന്റി ലോകകപ്പും നേടിയ ടീമംഗമാണ്.
Also Read: Vijay Hazare Trophy 2021 | വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തിളങ്ങാനാകാതെ സഞ്ജുവും കേരളവും
പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...