Vijay Hazare Trophy 2021 | വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തിളങ്ങാനാകാതെ സഞ്ജുവും കേരളവും

കേരള ടീമിന്റെ മൂന്ന് താരങ്ങളാണ് രണ്ടക്കം കടന്നത്. സർവീസിനായി ദിവേഷ് പത്താനിയ മൂന്നും അഭിഷേക് തിവാരിയും പുൽകിത് നരംഗും രണ്ട് വിക്കറ്റ് വീതം നേടി.  

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 04:27 PM IST
  • ടോസ് നഷ്ടപ്പെട്ട കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.
  • ഓപ്പണർ റോഹൻ കുന്നമ്മേലിന്റെയും വിനൂപ് മനോഹരന്റെയും ഇന്നിങ്സിലാണ് കേരളത്തിന്റെ സ്കോർ 150 കടക്കാൻ സഹായിച്ചത്.
  • നായകൻ സഞ്ജു രണ്ട് റൺസ് മാത്രമാണ് ടീമിനായി സംഭാവന നൽകിയത്.
Vijay Hazare Trophy 2021 | വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തിളങ്ങാനാകാതെ സഞ്ജുവും കേരളവും

ജെയ്പൂർ: വിജയ് ഹസാരെ ട്രോഫിയിൽ (Vijay Hazare Trophy 2021) കേരളം പുറത്ത്. സർവീസിനോട് ഏഴ് വിക്കറ്റിനാണ് കേരളത്തിന്റെ തോൽവി. വീണ്ടും ബാറ്റിങിൽ നിരാശപ്പെടുത്തി നായകൻ സഞ്ജു സാംസൺ (Sanju Samson).

ടോസ് നഷ്ടപ്പെട്ട കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഓപ്പണർ റോഹൻ കുന്നമ്മേലിന്റെയും വിനൂപ് മനോഹരന്റെയും ഇന്നിങ്സിലാണ് കേരളത്തിന്റെ സ്കോർ 150 കടക്കാൻ സഹായിച്ചത്. നായകൻ സഞ്ജു രണ്ട് റൺസ് മാത്രമാണ് ടീമിനായി സംഭാവന നൽകിയത്.

ALSO READ : Viral Video | 'മിന്നൽ സഞ്ജു' വിജയ് ഹസാരെ ട്രോഫിയിൽ മിന്നൽ വേഗത്തിൽ സ്റ്റമ്പിങ്ങുമായി സഞ്ജു സാംസൺ

കേരള ടീമിന്റെ മൂന്ന് താരങ്ങളാണ് രണ്ടക്കം കടന്നത്. സർവീസിനായി ദിവേഷ് പത്താനിയ മൂന്നും അഭിഷേക് തിവാരിയും പുൽകിത് നരംഗും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങിനിറങ്ങിയ സർവീസ് കേരളത്തിന്റെ സ്കോർ 30 ഓവറിൽ മറികടിക്കുകയായിരുന്നു. സർവീസിന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായതോടെ കേരളത്തിന് അൽപമെങ്കിലും പ്രതീക്ഷ ലഭിച്ചിരുന്നു. എന്നാൽ ഓപ്പണർ രവി ചൗഹാനും രജത് പല്ലിവാൾ ചേർന്ന് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 

ALSO READ : Ishant Sharma | ദക്ഷിണാഫ്രിക്കൻ പര്യടനം കൂടി, ഇഷാന്ത് ശർമ്മക്ക് പൂട്ട് വീഴുമെന്ന് സൂചന

കഴിഞ്ഞ സീസണിലും കേരളം ക്വാർട്ടറിൽ പുറത്താകുകയായിരുന്നു. കർണാടകയോട് തോറ്റായിരുന്നു കേരളം പുറത്തായത്. 

സർവീസിനെ പുറമെ തമിഴ്നാട്, ഹിമാചൽ പ്രദേശ്, സൗരാഷ്ട്ര എന്നീ ടിമുകളാണ് സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. സെമിയിൽ ഹിമാചൽ സർവീസിനെയും തമിഴ്നാട് സൗരാഷ്ട്രയും നേരിടും. ഡിസംബർ 24നാണ് സെമി ഫൈനൽ മത്സരങ്ങൾ. ഡിസംബർ 26നാണ് സീസണിന്റെ ഫൈനൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News