Dubai : ഐപിഎല്ലിൽ (IPL 2021) ഇന്നലെ സെപ്റ്റംബർ രണ്ടിന് ഡൽഹി ക്യാപിറ്റൽസിനോട് (Delhi Capitals) തോറ്റ് മുംബൈ ഇന്ത്യൻസിന്റെ (Mumbai Indians) പ്ലേ ഓഫ് (IPL 2021 Play Offs) പ്രവേശന സാധ്യത ഏകദേശം അസ്തമിച്ചിരിക്കുകയാണ്. എന്നാലും മുംബൈയെ അങ്ങനെ എഴുതി തള്ളി കളയാനും സാധിക്കില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാരണം ഈ കണക്കുകൾ ശരിയാൽ മുംബൈ ഇന്ത്യൻസിനും പ്ലേ ഓഫിൽ പ്രവേശിക്കനാകും. എന്നാൽ ആ പ്രവേശനം മുംബൈയുടെ പ്രകടനം കൊണ്ട് മാത്രം ആകില്ല. ബാക്കിയുള്ള ഐപിഎൽ ടീമുകളുടെ പ്രകടനം കണക്കിലാകും അഞ്ച് വട്ടം ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം.


ALSO READ : IPL: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി


14 മത്സരങ്ങളുള്ള ടൂർണമെന്റിൽ മുംബൈക്ക് ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങളാണ്. 12 മത്സരങ്ങളിൽ നിന്നായി രോഹിത ശർമ്മയും സംഘവും നേടിയത് 10 പോയിന്റ്സ് മാത്രമാണ്. മുംബൈയെ കൂടാതെ പോയിന്റ് പട്ടികയിൽ നാല് ടീമുകൾക്കാണ് 10 പോയിന്റാണ്. പ്രധാനമായും ഈ ടീമുകളുടെ പ്രകടനമാകും മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം നിർണയിക്കുക.


മുംബൈയുടെ ഇനിയുള്ള രണ്ട് മത്സരങ്ങൾ


1. ഒക്ടോബർ 5ന് രാജസ്ഥാൻ റോയൽസിനെതിരെ
2. ഒക്ടോബഡ 7ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ


ALSO READ : IPL 2021 : അർജുൻ തെൻഡുൽക്കറെ മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡിൽ നിന്നൊഴുവാക്കി, പകരം മറ്റൊരു യുവതാരം ടീമിലിടം നേടി


ഈ രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ മുംബൈക്ക് ലഭിക്കു 14 പോയിന്റാണ്. പ്ലേ ഓഫ് യോഗ്യതയ്ക്ക് വേണ്ടത് 16 പോയിന്റാണ്. നിലവിൽ നാലാം സ്ഥാനം വരെ ലഭിക്കാൻ സാധ്യതയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴേസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് 14 പോയിന്റ് വരെ നേടാനാകും. അതാണ് മുംബൈയുടെ മറ്റൊരു പ്രതീക്ഷ. 


ALSO READ : IPL 2021 PBKS vs MI : അവസാനം മുംബൈ ഇന്ത്യൻസിന് കാത്തിരുന്ന ഒരു ജയം കിട്ടി, ഇനി ലക്ഷ്യം പ്ലേ ഓഫ്


മുംബൈക്ക് എങ്ങനെ പ്ലേ ഓഫിലേക്കെത്താം


1. മുംബൈക്ക് ബാക്കിയുള്ള ബാക്കി രണ്ട് മത്സരം കൂടി ജയിക്കുമ്പോൾ 14 പോയിന്റാകും. അതോടൊപ്പം കെ.എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്സ് ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ തോൽക്കണം.


2. കൊൽക്കത്ത രണ്ട് മത്സരങ്ങളിൽ തോൽക്കണം.


3. അല്ലെങ്കിൽ രാജസ്ഥാൻ റോയൽസ് കെകെആർ മത്സരത്തിൽ കൊൽക്കത്ത ജയിക്കുവാണെങ്കിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് കൊൽക്കത്തയെ തകർക്കണം.


ഇവയൊക്കെ നടന്നാലും പ്രധാനമായിട്ട് നടക്കേണ്ടത് രണ്ട് മത്സരങ്ങളുടെ മുംബൈയുടെ ജയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.