ലണ്ടൻ: പത്താം സെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാന്‍റെയും അർധസെഞ്ചുറി നേടിയ രോഹിതിന്‍റെയും ധോണിയുടെയും മികവിൽ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു.  ശ്രീലങ്കയ്ക്ക് നൽകിയത് 322 റൺസ് വിജയലക്ഷ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാന ഓവറുകളിൽ കത്തിക്കയറിയ മുൻ ക്യാപ്റ്റൻ ധോണി(63)യും 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സറും ഉൾപ്പെടെ 25 റൺ‌സെടുത്ത കേദാർ ജാദവുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 52 പന്തിൽ ഏഴു ഫോറും രണ്ട് സിക്സറും പറത്തിയാണ് ധോണി 63 റൺസെടുത്തത്.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കാണ് രോഹിത്–ധവാൻ ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിച്ചത്. രോഹിത്-ധവാൻ സഖ്യം ഒന്നാം വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്തു. 113 പന്തുകൾ നേരിട്ട ധവാൻ 13 ഫോറുകളുടെ അകമ്പടിയോടെയാണ് സെഞ്ചുറിയിലെത്തിയത്. രോഹിത് ശർമ 79 പന്തിൽ 78 റൺസെടുത്ത് പുറത്തായി. 


എന്നാൽ 78 റൺസ് നേടിയ രോഹിത് മടങ്ങിയതിന് പിന്നാലെ കോഹ്‌ലി (0), യുവരാജ് (7) എന്നിവർ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അഞ്ചാമനായി ധോണി ക്രീസിലെത്തിയതോടെ സ്കോറിംഗ് വേഗം കൂടി. 52 പന്തിൽ ഏഴ് ഫോറും രണ്ടും സിക്സും ഉൾപ്പെട്ടതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്. 


അവസാന ഓവറുകളിൽ ആഞ്ഞടിച്ച കേദാർ ജാദവ് ഇന്ത്യൻ സ്കോർ 321-ൽ എത്തിക്കുകയായിരുന്നു. ജാദവ് 13 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പടെ 25 റൺസ് നേടി പുറത്താകാതെ നിന്നു.