ന്യൂഡൽഹി: ഏകദിന ബാറ്റ്‌സ്മാൻമാരുടെ ഐസിസി റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ശുഭ്മാൻ ഗില്ലിനെ പിന്നിലാക്കിയാണ് രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയത്. അടുത്തിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിലെ മിന്നും പ്രകടനമാണ് രോഹിത്തിന്റെ കുതിപ്പിന് കരുത്തേകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഇന്ത്യ കൈവിട്ടെങ്കിലും രോഹിത് ശർമ്മ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 37കാരനായ രോഹിത് ശർമ്മയായിരുന്നു പരമ്പരയിലെ ടോപ് സ്‌കോറർ. മൂന്ന് മത്സരങ്ങളിൽ നിന്ന് 52.33 ശരാശരിയിൽ രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 157 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ 64 റൺസായിരുന്നു രോഹിത്തിന്റെ ഉയർന്ന സ്‌കോർ. 141.44 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റും ഹിറ്റ്മാൻ സ്വന്തമാക്കിയിരുന്നു. 


ALSO READ: സ്നേഹ സമ്മാനം; വിനേഷ് ഫോ​ഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്


നിലവിൽ 824 പോയിന്റുകളുമായി പാകിസ്താൻ താരം ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിലെത്തിയ രോഹിത്തിന് 765 പോയിന്റുകളുണ്ട്. വെറും 59 പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലിന് 763 പോയിന്റും നാലാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയ്ക്ക് 746 പോയിന്റുമുണ്ട്. ഏകദിന ബാറ്റസ്മാൻമാരുടെ പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ് എന്നതാണ് പ്രധാന സവിശേഷത. 


ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ കുൽദീപ് യാദവ് നാലാം സ്ഥാനത്ത് എത്തി. കേശവ് മഹാരാജ്, ജോഷ് ഹേസൽവുഡ്, ആദം സാംമ്പ എന്നിവരാണ് കുൽദീപിന് മുന്നിലുള്ളത്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 3.40 ഇക്കണോമി റേറ്റിൽ കുൽദീപ് നാല് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയിൽ കളിച്ചില്ലെങ്കിലും ജസ്പ്രീത് ബുംറ 8-ാം സ്ഥാനം നിലനിർത്തി. 5 സ്ഥാനങ്ങൾ നഷ്ടമാക്കിയ മുഹമ്മദ് സിറാജ് 10 സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. പരമ്പരയിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ അക്‌സർ പട്ടേൽ നില മെച്ചപ്പെടുത്തി 83-ാം സ്ഥാനത്തെത്തി. 


ബാറ്റ് കൊണ്ടും പന്ത് കൊണ്ടും അമ്പരപ്പിച്ച ശ്രീലങ്കൻ താരം ദുനിത് വെല്ലാലഗെ ബൗളർമാരുടെയും ഓൾ റൗണ്ടർമാരുടെയും റാങ്കിംഗിൽ നില മെച്ചപ്പെടുത്തി. ഇന്ത്യയ്ക്ക് എതിരെ നടന്ന മൂന്നാം ഏകദിനത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ വെല്ലാലഗെ 59-ാം സ്ഥാനത്തെത്തി. പരമ്പരയിൽ 108 റൺസ് നേടിയ താരം ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ 54-ാം സ്ഥാനവും കരസ്ഥമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.