ICC Test Ranking : വിരാട് കോലി ആഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ റാങ്കിൽ പട്ടികയിൽ ഒന്നാമത്
ICC Test Rank പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി,.വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, രോഹിത് ശർമ എന്നിവരാണ്.
Dubai : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് (WTC Final) തൊട്ട് മുമ്പ് ഐസിസി ടെസ്റ്റ് റാങ്കിങ് (ICC Test Ranking) പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി (Virat Kohli) ആഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 895 പോയിന്റുമായി ന്യൂസിലാൻഡ് നായകൻ കെയിൻ വില്യസണാണ് (Kane Williamson) റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
റാങ്കിങ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്. വിരാട് കോലിക്കൊപ്പം വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, രോഹിത് ശർമ എന്നിവരാണ്. 814 പോയിന്റുമായിട്ടാണ് കോലി പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. കോലിക്ക് തൊട്ട് മുകളിലായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് സ്ഥാനം പിടിക്കുകയും ചെയ്തു.
ALSO READ : Cristiano Ronaldo യുവന്റസ് വിടുമോ? Virat Kohli അവസാനമായി ഗൂഗിൾ സേർച്ച് ചെയ്തത് എന്താണെന്ന് ആരാധകന്റെ ചോദ്യം
പന്തും രോഹിത്തും 747 പോയിന്റ് നേടി ഏഴ് സ്ഥാനത്തെത്തി. ന്യൂസിലാൻഡ് താരം ഹെൻറി നിക്കോള്സിനെ മറികടന്നാണ് രോഹിത് പന്തിനൊപ്പം ഏഴ് സ്ഥാനം പങ്കിട്ടിരിക്കുന്നത്.
ALSO READ : IPL ഇല്ലെങ്കിൽ എന്ത ക്രിക്കറ്റ് ഫുട്ബോൾ ആരാധകർക്ക് കൈനിറെ മത്സരങ്ങളുമായിട്ടാണ് ജൂൺ മാസം എത്തുന്നത്
ഇംഗ്ലണ്ടുമായിട്ടുള്ള ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഡെവോൺ കോൺവെ റാങ്ക് പട്ടികയിൽ ഇടം നേടി 77-ാം സ്ഥാനത്തേക്കാണ് ആദ്യ പരമ്പരയിലൂടെ താരം ടെസ്റ്റ് റാങ്കിങ് പട്ടികയിൽ പ്രവേശിക്കുന്നത്.
ALSO READ : Champions Trophy തിരിച്ചെത്തും ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ ടീമുകൾ ഉൾപ്പെടുത്തും ; നിർണായക തീരുമാനവുമായി ICC
ബോളിങ് രവിചന്ദ്രൻ അശ്വിന് രണ്ടാം സ്ഥാനം. ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസാണ് പട്ടികയിൽ ഒന്നാമതുള്ളത്. അശ്വിനെ കൂടാതെ ബോളിങ്ങിൽ മറ്റൊരു ഇന്ത്യൻ താരവുമില്ല റാങ്കിൽ ആദ്യ പത്തിൽ. ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് നേട്ടം കൊയ്ത ടിം സൗത്തി മൂന്ന് സ്ഥാനം കയറി പട്ടികയിൽ അശ്വിന്റെ തൊട്ട് താഴെയെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...