Ind vs Ban 2nd Test: രണ്ടാം ടെസ്റ്റിലും രോഹിത് ഇല്ല, നവ്ദീപ് സൈനിയും പുറത്ത്; പുതിയ ടീം ഇങ്ങനെ...
Ind vs Ban 2nd Test: രോഹിത് ശർമ്മയുടെ തള്ളവിരലിനേറ്റ പരിക്ക് പൂർണമായി ഭേദമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് മെഡിക്കൽ ടീം വ്യക്തമാക്കുന്നത്
ന്യൂഡൽഹി: ഡിസംബർ 22ന് ധാക്കയിലെ ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മ കളിക്കില്ല. ഇന്ത്യൻ നായകൻ കളിച്ചേക്കില്ല എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. യുവ പേസർ നവ്ദീപ് സൈനിയും രണ്ടാം ടെസ്റ്റില്ല ഉണ്ടാകില്ല.
ഈ മാസം ആദ്യം ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം കളിക്കുന്നതിനിടെയാണ് രോഹിത്തിന്റെ തള്ളവിരലിന് പരിക്കേറ്റത്. രോഹിത് ശർമ്മ ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണ്. പരിക്ക് പൂർണമായി ഭേദമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് മെഡിക്കൽ ടീം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് രോഹിത് ശർമ്മയ്ക്ക് കളിക്കാൻ സാധിക്കില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് യുവ പേസർ നവ്ദീപ് സൈനിയും ബംഗ്ലാദേശിനെതിരായ രണ്ടാമത്തെ ടെസ്റ്റിൽ കളിക്കില്ല.
ആദ്യ ടെസ്റ്റിൽ കെഎൽ രാഹുൽ ആണ് ടീമിനെ നയിച്ചത്. 188 റൺസിന് ടീം വിജയിക്കുകയും ചെയ്തു. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ത്തിന്റെ ലീഡെടുത്തു. 513 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 324 റണ്‍സില്‍ ഇന്ത്യൻ ടീം അവസാനിപ്പിച്ചു.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതിയ ടീം: കെഎൽ രാഹുൽ (സി), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര (വിസി), വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, സൗരഭ് കുമാർ, ജയ്ദേവ് ഉനദ്കട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...