ധാക്ക: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ബം​ഗ്ലാദേശിനെതിരായ രണ്ടാമത്തെ ടെസ്റ്റും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ബം​ഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹതിന് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. കെഎൽ രാഹുൽ ആണ് ആദ്യ ടെസ്റ്റിൽ ടീമിനെ നയിച്ചത്. 188 റൺസിന് ബം​ഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടാമത്തെ ടെസ്റ്റിനായുള്ള തയാറെടുപ്പിലാണ് താരങ്ങൾ. ഡിസംബർ 22 മുതൽ 26 വരെ ധാക്കയിലെ ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബർ 22ന് മിർപൂരിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും രോഹിത് കളിക്കില്ലെന്നാണ് ക്രിക്ക്ബസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ രോഹിതിന്റെ തള്ളവിരലിന് പരിക്കേറ്റിരുന്നു. അതിനുശേഷം മൂന്നാം മത്സരത്തിലും ആദ്യ ടെസ്റ്റ് മത്സരത്തിലും രോഹിതിന് കളിക്കാൻ സാധിച്ചിരുന്നില്ല. 


Also Read: FIFA World Cup final: ലോക കിരീടത്തിനൊപ്പം 344 കോടി രൂപ സമ്മാനം; ഇതുവരെ ആരും നേടാത്ത സമ്മാനത്തുകയുമായി മെസിയും സംഘവും


 


മിർപൂരിൽ രണ്ടാം ടെസ്റ്റിന് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കിൽ നിന്ന് രോഹിത് പൂർണമായി മുക്തനായിട്ടില്ല. ഇന്ത്യയ്ക്ക് സുപ്രധാന മത്സരങ്ങൾ മുന്നിലുള്ളതിനാൽ റിസ്‌കെടുക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെയും സെലക്ഷൻ കമ്മിറ്റിയുടെയും തീരുമാനമെന്നാണ് റിപ്പോർട്ട്. രോഹിതിന് ബാറ്റ് ചെയ്യാൻ സാധിക്കുമെങ്കിലും മെഡിക്കൽ ടീം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജനുവരി 3ന് ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ്-ബോൾ സീരീസിൽ ഇന്ത്യ മൂന്ന് ടി20കളും ഏകദിനങ്ങളും കളിക്കാൻ രോ​ഹിത് ഇറങ്ങിയേക്കുമെന്നാണ് പ്രതീക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.