IND vs ENG : ജയ്സ്വാളിന്റെ സെഞ്ചുറിയിൽ ആദ്യ ദിനം കരകയറി ഇന്ത്യ; സ്കോർ 300 കടന്നു
India vs England Day 1 Highlights : ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 എന്ന നിലയിലാണ്
IND vs ENG Vizag Test Day 1 Highlights : വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ഓപ്പണർ യശ്വസ്വി ജയ്സ്വാളിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട നിലയിൽ പിടിച്ച് നിൽക്കുന്നത്. യശ്വസ്വി ജയ്സ്വാളിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി നേട്ടമാണിത്. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ ആറിന് 336 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ജയ്ശ്വാളും അഞ്ച് റൺസുമായി ആർ അശ്വിനും ക്രീസിൽ തുടരുന്നത്.
ടോസ് നേടിയ ഇന്ത്യൻ സന്ദർശകർക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവ് ശൈലി വിട്ട് മെല്ലെയായിരുന്നു ഇന്ത്യ ബാറ്റിങ്ങിന് തുടക്കമിട്ടത്. എന്നാൽ 14 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമയെ സ്കോർ ബോർഡ് 50 കടക്കുന്നതിന് മുമ്പ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് ജയ്സ്വാൾ വീണ്ടും സ്കോർ ബോർഡ് ഉയർത്തി. ഗിൽ ഫോം വീണ്ടെടുത്തു എന്ന് പ്രതീക്ഷിച്ചവർക്ക് വീണ്ടും തെറ്റി 34 റൺസെടുത്ത താരം ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി.
പിന്നീട് എത്തിയ ശ്രെയസ് അയ്യരും അരങ്ങേറ്റക്കാരാനായ രജിത് പാട്ടിധാറും അക്സർ പട്ടേലും ജയ്സ്വാളിന് പിന്തുണ നൽകിയെങ്കിലും ഒരു നീണ്ട കൂട്ടുകെട്ട് സ്ഥാപിക്കാനായില്ല. 257 പന്തിൽ 17 ഫോറും അഞ്ച് സിക്സറുമായി 179 റൺസെന്ന നിലയിലാണ് ജയ്സ്വാൾ. 151 പന്തിൽ നിന്നാണ് യുവതാരം തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കുന്നത്. 94ൽ നിൽക്കെ ടോം ഹാർട്ട്ലിയുടെ പന്ത് സിക്സർ പറത്തിയാണ് ജയ്സ്വാൾ തന്റെ സെഞ്ചുറി തികയ്ക്കുന്നത്. കൂടാതെ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന് റിക്കോർഡും ജയ്സ്വാൾ സ്വന്തമാക്കി.
ALSO READ : IND vs ENG : ആദ്യ രണ്ട് ടെസ്റ്റ് മാത്രമല്ല, പരമ്പരയിൽ നിന്നു തന്നെ വിരാട് കോലി പിന്മാറി; റിപ്പോർട്ട്
ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീറും റെഹാൻ അഹമ്മദും ഇരണ്ട് വിക്കറ്റുകൾ വീതം നേടി. ജെയിംസ് ആൻഡേഴ്സണും ടോ ഹാർട്ട്ലിയുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. ജോ റൂട്ട് ഉൾപ്പെടെ നാല് സ്പിന്നർമാരെ അണിനിരത്തിയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടി രജിത് പാട്ടിധാർ അരങ്ങേറ്റം കുറിച്ചു. മൂന്നാമതൊരു സ്പിന്നറായി കുൽദീപ് യാദവിനെയും മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറുമാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. പരിക്കിനെ തുടർന്ന് രവീന്ദ്ര ജഡേജയും കെ.എൽ രാഹുലും രണ്ടാം ടെസ്റ്റിൽ നിന്നും മാറി നിൽക്കുകയാണ്. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകളിൽ പങ്കെടുക്കില്ലയെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രയസ് അയ്യർ, രജത് പാട്ടിധാർ, അക്സർ പട്ടേൽ, ശ്രീകാർ ഭരത്, ആർ അശ്വിൻ, ജസപ്രിത് ബുമ്ര, മുകേഷ് കുമാർ, കുൽദീപ് യാദവ്
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ - സാക്ക് ക്രോവ്ളി, ബെൻ ഡക്കെറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, ഷൊയ്ബ് ബഷീർ, ജെയിംസ് അൻഡേഴ്സൺ.
അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ളത്. ഹൈദരാബാദിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 28 റൺസിന് ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് 1-0ത്തിന് പരമ്പരയിൽ മുന്നിലാണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.