IND vs ENG : ഹൈദരാബാദ് ടെസ്റ്റ്; 400 കടന്ന് ഇന്ത്യ, ലീഡ് 175 ആയി
IND vs ENG Hyderabad Test Updates : 119-1 എന്ന നിലയിൽ ബാറ്റിങ് നിലയിലാണ് ഇന്ത്യ രണ്ടാം ദിനം അരംഭിച്ചത്
IND vs ENG Test Updates : ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 421 റൺസെന്ന നിലയിൽ. ഇന്ത്യയുടെ ലീഡ് 175 റൺസായി. അർധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും അക്സർ പട്ടേലുമാണ് ക്രീസിലുള്ളത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 119 എന്ന നിലയിലാണ് ഇന്ത്യൻ രണ്ടാം ദിനം ആരംഭിക്കുന്നത്. അർധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും ചേർന്നാണ് രണ്ടാം ദിനം ആരംഭിച്ചത്. തുടർന്ന് കെ.എൽ രാഹുലും ശ്രയസ് അയ്യരും ചേർന്നാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്. രാഹുൽ 86 റൺസെടുത്ത് പുറത്താകുകയും ചെയ്തു. ശേഷമെത്തിയ ജഡേജയാണ് ഇന്ത്യയുടെ ലീഡ് ഉയർത്തിയത്. 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത് ജഡേജയ്ക്ക് മികച്ച പിന്തുണ നൽകി. 35 റൺസെടുത്ത അക്സർ പട്ടേലും ജഡേജയുമാണ് നിലവിൽ ക്രീസിലുള്ളത്.
ALSO READ : Ind vs Eng: ബാസ്‌ബോള്‍ ഏറ്റില്ല, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; യശസ്വിക്ക് അര്‍ധ സെഞ്ച്വറി
അതേസമയം ഇംഗ്ലണ്ടിനായി ടോം ഹാർട്ട്ലിയും ജോ റൂട്ടും ഇരണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ജാക്ക് ലീച്ചും റെഹ്നാൻ അഹമ്മദും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 246 റൺസിന് പുറത്താകുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാസ് ബോൾ ശൈലിയിൽ ഇംഗ്ലീഷ് താരങ്ങൾ ബാറ്റ് വീശിയെങ്കിലും വലിയ തോതിൽ സ്കോർ ബോർഡ് ഉയർത്താൻ സാധിച്ചിരുന്നില്ല. 70 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ മികവിലാണ് ആതിഥേയർ ഭേദപ്പെട്ട സ്കോർ ഉയർത്തിയത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ആർ അശ്വിനും ചേർന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രിത് ബുമ്രയും അക്സർ പട്ടേലുമാണ് ബാക്കി നാല് വിക്കറ്റുകൾ വീഴ്ത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.