Ind vs Eng: ബാസ്‌ബോള്‍ ഏറ്റില്ല, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; യശസ്വിക്ക് അര്‍ധ സെഞ്ച്വറി

Ind vs Eng 1st test day 1: ഇന്ത്യയുടെ സ്പിൻ കെണിയിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ കറങ്ങി വീണു. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 05:49 PM IST
  • ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 246 റണ്‍സേ നേടാനായുള്ളൂ.
  • 70 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
  • 8 വിക്കറ്റുകളും ഇന്ത്യൻ സ്പിന്നർമാരാണ് സ്വന്തമാക്കിയത്.
Ind vs Eng: ബാസ്‌ബോള്‍ ഏറ്റില്ല, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; യശസ്വിക്ക് അര്‍ധ സെഞ്ച്വറി

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 246 റണ്‍സേ നേടാനായുള്ളൂ. 70 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശാനെത്തിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ ഇന്ത്യ പേസര്‍മാരെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കിയെങ്കിലും ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ഉറച്ചുനിന്നു. കൂട്ടത്തില്‍ സിറാജിനെയാണ് ഇംഗ്ലണ്ട് കടന്നാക്രമിച്ചത്. 4 ഓവര്‍ മാത്രം പന്തെറിഞ്ഞ സിറാജ് വിക്കറ്റ് നേടാതെ 28 റണ്‍സ് വിട്ടുകൊടുത്തു. 

ALSO READ: വിരമിക്കൽ വാർത്ത നിഷേധിച്ചുകൊണ്ട് മേരി കോം രംഗത്ത്!

പേസര്‍മാര്‍ക്ക് വിക്കറ്റ് നേടാനാകാതെ വന്നതോടെ രോഹിത് ശര്‍മ്മ സ്പിന്നര്‍മാരെ പന്ത് ഏല്‍പ്പിച്ചു. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ആക്രമണം ഏറ്റെടുത്തതോടെ ഇംഗ്ലണ്ടിന് കാലിടറി. 12-ാം ഓവറില്‍ ബെന്‍ ഡക്കറ്റിനെ (39) പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് തുടരെ ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായി. ഒലി പോപ്പ് (1), സാക്ക് ക്രൗളി (20), ജോ റൂട്ട് (29) എന്നിവര്‍ കൂടാരം കയറി. ജോണി ബെയര്‍ സ്‌റ്റോ 37 റണ്‍സുമായി പിടിച്ചുനിന്നപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് ക്രീസില്‍ നങ്കൂരമിട്ടു. അവസാനം സ്‌റ്റോക്‌സിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ബുംറ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന് ഫുള്‍ സ്റ്റോപ്പിട്ടു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. 

മറുപടി ബാറ്റിംഗില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയാണ് ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശിയത്. ഒന്നാം വിക്കറ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് 12.2 ഓവറില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 27 പന്തില്‍ 24 റണ്‍സ് നേടി പുറത്തായി. യശസ്വി ജയ്‌സ്വാള്‍ 70 പന്തില്‍ 76 റണ്‍സുമായും ശുഭ്മാന്‍ ഗില്‍ 43 പന്തില്‍ 14 റണ്‍സുമായും ക്രീസിലുണ്ട്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News