India vs England Lord`s Test : ലോർഡ്സിൽ ആധിപത്യം സൃഷ്ടിച്ച് ഇന്ത്യ, KL രാഹുലിന് സെഞ്ചുറി
Lord`s Test - കെ എൽ രാഹുലിന്റെ (KL Rahul) സെഞ്ചുറി നേട്ടത്തോട്ടെ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് (England vs India) മികച്ച തുടക്കം.
London : ലോർഡ്സിൽ (Lord's) കെ എൽ രാഹുലിന്റെ (KL Rahul) സെഞ്ചുറി നേട്ടത്തോട്ടെ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് (England vs India) മികച്ച തുടക്കം. ഓപ്പണിങിൽ രാഹുലും രോഹിത് ശർമയും (Rohit Sharma) ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് സ്വന്തമാക്കിയാണ് ആദ്യ ദിനം ഇന്ത്യ കൈപിടിയിൽ ഒതുക്കിയത്.
സ്കോർ- ഒന്നാം ദിനം- ഇന്ത്യ- 276/3.
127 റൺസുമായി KL രാഹുലും ഒരു റൺസുമായി അജിങ്ക്യ രഹാനയുമാണ് നിലവിൽ ക്രീസിലുള്ളത്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.
ALSO READ : India vs England 2nd Test: ലോഡ്സില്‍ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
69 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ഓപ്പണിങ് പാർട്ണർഷിപ്പ് ലോർഡ്സിൽ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. രോഹിതും രാഹുലും ചേർന്ന് 126 റൺസിന്റെ പാർട്ണർഷിപ്പാണ് നേടിയത്. എന്നാൽ സെഞ്ചുറിക്കായി കുതിച്ച് രോഹിത് ജെയിംസ് ആൻഡേഴ്സണിന്റെ ഇൻസ്വിങിൽ പുറത്താകുയും ചെയ്തു.
തുടർന്ന് മൂന്നാമനായി എത്തിയ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാര വലിയ തോതിൽ ഇന്ത്യൻ സ്കോർ ബോർഡിന് സംഭവനകൾ നൽകാതെ ഒമ്പത് റൺസെടുത്ത് പുറത്താകുകയും ചെയ്തു. ശേഷം അൽപം സമ്മർദം നേരിട്ടെങ്കിലും ഇന്ത്യൻ ടീം നായകൻ വിരാട് കോലിക്കൊപ്പം പ്രതിരോധത്തിൽ തന്നെ രാഹുൽ ബാറ്റ് വീശി തന്റെ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. അതും ക്രിക്കറ്റ് തറവാടായ ലോർഡ്സിൽ.
ലോർഡ്സിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പത്താമത്തെ താരമാണ് രാഹുൽ. ഇതിന് മുമ്പ് 2013ൽ ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് ഇന്ത്യക്കായി ക്രിക്കറ്റ് തറവാടായ ലോർഡ്സിൽ സെഞ്ചറി നേടുന്നത്. ഇരുവരെയും കൂടാതെ മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്, ഓൾറൗണ്ടർ അജിത് അഗാർക്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റനും BCCI അധ്യക്ഷനുമായ സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീൻ, ഇന്ത്യ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ഗുണ്ടപ്പ വിശ്വനാഥ്, ദിലീപ് വെങ്കെസ്ക്കർ, വിനൂ മങ്കാദ് എന്നിവരാണ് ഇന്ത്യക്കായി ലോർഡ്സിൽ സെഞ്ചുറി നേടിയ മറ്റ് താരങ്ങൾ.
എന്നിരുന്നാലും വീണ്ടും ഇന്ത്യൻ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിക്കുവിധമായിരുന്നു 42 റൺസിൽ നിൽക്കവെ ഇന്ത്യൻ നായകൻ കോലിയുടെ മടക്കം. ഓല്ലി റോബിൻസണിന്റെ പന്തിൽ ഇംഗ്ലണ്ട് നായകൻ റൂട്ടിന് നൽകിയ ക്യാച്ചിലാണ് ഇന്ത്യൻ ക്യപ്റ്റൻ പുറത്താകുന്നത്. അപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന നീണ്ട നാളുകൾക്ക് ശേഷമുള്ള കോലിയുടെ സെഞ്ചുറി ഇനിയും അകലെയാണ്.
രാഹുലും കോലിയും ചേർന്ന് ഇന്ത്യയുടെ രണ്ടാമത്തെ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. 117 റൺസിന്റെ പാട്ണർഷിപ്പാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.
ALSO READ ; Ravi Shastri: ടി-20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ രണ്ടും ഓല്ലി റോബിൻസൺ ഒരു വിക്കറ്റ് വീതം നേടി. പരിക്കേറ്റ പേസർ ഷാർദുൽ താക്കൂറിനെ ഒഴിവാക്കി ഇഷാന്ത് ശർമയ്ക്ക് ടീമിൽ ഇടം നൽകിയാണ് ഇന്നലെ ഇന്ത്യ ലോർഡ്സിൽ ഇറങ്ങിയത്. ഇംഗ്ലണ്ടാകട്ടെ സ്റ്റുവർട്ട് ബോർഡിന് പകരം മാർക്ക് വുഡ്, സാക്ക് ക്രോവ്ലെയ്ക്ക് പകരം ഹസീബ് ഹമ്മീദ്, ഡാൻ ലോറൻസിന് പകരം മോയിൻ അലിയെയും ഉൾപ്പെടുത്തിയാണ് രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്.
ആദ്യ ടെസ്റ്റിൽ അവസാന ദിനത്തിലെ മഴയെ തുടർന്ന് ഇന്ത്യക്ക് ജയിക്കാൻ സാധിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു. പമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...