India vs England : Trent Bridge ടെസ്റ്റിൽ ഇന്ത്യക്ക് വിജയലക്ഷ്യം 209 റൺസ്, ജസ്പ്രിത് ബുംമറയ്ക്ക് 5 വിക്കറ്റ് നേട്ടം

Trent Bridge Test ഇന്ത്യക്ക് വിജയലക്ഷ്യം 209 റൺസ്. ആതിഥേയരായ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ (Joe Root) സെഞ്ചുറിയുടെ പിൻബലത്തിൽ രണ്ടാം ഇന്നിങ്സിൽ 303 റൺസെടുത്തു. ജസ്പ്രിത് ബുംറെയ്ക്ക് (Jasprit Bumrah) അഞ്ച് വിക്കറ്റ് നേട്ടം

Written by - Zee Malayalam News Desk | Last Updated : Aug 8, 2021, 10:25 AM IST
  • ഇംഗ്ലണ്ട് ഉയർത്തിയ 209 റൺസ് വിയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് ഓപ്പണർ KL രാഹുലിന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
  • നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് തുടരുന്നു.
  • രോഹിത് ശർമയും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
  • അവസാന ദിനം 9 വിക്കറ്റ് ബാക്കി നിൽക്കവെ ഇന്ത്യക്ക് ജയിക്കാൻ 157 റൺസ് വേണം.
India vs England : Trent Bridge ടെസ്റ്റിൽ ഇന്ത്യക്ക് വിജയലക്ഷ്യം 209 റൺസ്, ജസ്പ്രിത് ബുംമറയ്ക്ക് 5 വിക്കറ്റ് നേട്ടം

Nottingham : ഇന്ത്യ ഇംഗ്ലണ്ട് (India vs England) ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ (Trent Bridge Test) ഇന്ത്യക്ക് വിജയലക്ഷ്യം 209 റൺസ്. ആതിഥേയരായ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ (Joe Root) സെഞ്ചുറിയുടെ പിൻബലത്തിൽ രണ്ടാം ഇന്നിങ്സിൽ 303 റൺസെടുത്തു. ജസ്പ്രിത് ബുംറയുടെ (Jasprit Bumrah) അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു വലിയ സ്കോറിലേക്കുള്ള പോകുവായിരുന്ന ഇംഗ്ലീഷ് ടീമിനെ രണ്ടാം ഇന്നിങ്സ് പിടിച്ച് കെട്ടിയത്. 

ഇംഗ്ലണ്ട് ഉയർത്തിയ 209 റൺസ് വിയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് ഓപ്പണർ KL രാഹുലിന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് തുടരുന്നു. രോഹിത് ശർമയും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. അവസാന ദിനം 9 വിക്കറ്റ് ബാക്കി നിൽക്കവെ ഇന്ത്യക്ക് ജയിക്കാൻ 157 റൺസ് വേണം. 

ALSO READ : Ms Dhoni Twitter: അവസാന ട്വീറ്റ് ജനുവരി 18-ന്, ഒട്ടും മടിച്ചില്ല ധോണിയുടെ ബ്ളൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്തു

ഇംഗ്ലീഷ് ടീമിന്റെ നായകന്റെ ഒറ്റയാൾ പ്രകടനമാണ് ആതിഥേയർക്ക് രണ്ടാം ഇന്നിങ്സ് സ്കോർ 300 കടക്കാൻ സഹായിച്ചത്. ആദ്യ ഇന്നിങ്സിലും റൂട്ടിന്റെ അർധ സെഞ്ചുറി നേടിയുള്ള പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോറെങ്കിലും നേടാൻ സഹായിച്ചത്.  30 റൺസെടുത്ത ജോണി ബെയർസ്റ്റോയും 32 റൺസ് നേടിയ സാം കറനും റൂട്ടിന് പ്രകടനത്തിന് പിന്തുണയേകുകയും ചെയ്തിരുന്നു. 

ALSO READ : India vs England : പൃഥ്വി ഷോയെയും സൂര്യകുമാർ യാദവിനെയും ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചു, ലങ്കയിൽ മലയാളി താരം ദേവദത്ത് പടിക്കലിന് അരങ്ങേറ്റ സാധ്യത

രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് എടുത്തതോടെ മത്സരത്തിൽ ബുംറെയുടെ വിക്കറ്റ് നേട്ടം ഒമ്പതായി ഉയർന്നു. ബുംറ കൂടാതെ മുഹമ്മദ് സിറാജും ഷാർദുൽ താക്കൂറും രണ്ട് വിക്കറ്റുകൾ വീതവും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി. 

ALSO READ : Rishabh Pant യുറോയും വിംബിൾഡണും നേരിട്ട് പോയി കണ്ടു, അവസാനം താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

ആദ്യ ഇന്നിങ്സിൽ KL രാഹുലിന്റെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. അപ്പോഴും ഇന്ത്യൻ ആരാധകർക്ക് നീണ്ട നാളുകൾക്ക് ശേഷമുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയുടെ സെഞ്ചുറി ഒരു സ്വപ്നമായി തുടരുകയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3.30നാണ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം ആരംഭിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News