IND vs AFG: അതിനാടകീയം; ഡബിൾ സൂപ്പർ ഓവറിൽ പരമ്പര തൂത്തുവാരി ഇന്ത്യ
IND vs AFG 3rd T20 Highlights: ബെംഗളൂരുവിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ അഫ്ഗാനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ട് സൂപ്പർ ഓവറുകളിലൂടെയാണ് മത്സരത്തിന് തീരുമാനമായത്. രണ്ടാം ഇതോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.
ബെംഗളൂരു: രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട ആദ്യ ടി20 അന്താരാഷ്ട്ര മത്സരത്തിൽ ആവേശ വിജയം നേടി പരമ്പര തൂത്തുവാരി ഇന്ത്യ. മത്സരവും പിന്നാലെ നടന്ന ആദ്യ സൂപ്പര്‍ ഓവറും ടൈയായതിന് ശേഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
Also Read: തല്ലുകൊള്ളി റൗഫ്! ഒരു ഓവറിൽ കിവീസ് താരം അടിച്ച് കൂട്ടിയത് 27 റൺസ്; ഒപ്പം റെക്കോർഡും
ക്രിക്കറ്റ് ലോകത്തെ കരുത്തരായ ഇന്ത്യയെ അട്ടിമറി പോരാട്ടങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍ ഒന്ന് വിറപ്പിച്ചുവെന്നുവേണം പറയാൻ. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ രണ്ടാമത്തെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം കണ്ടെത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെ മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ 16 റണ്‍സ് നേടുകയും മറുപടി ബാറ്റ് ചെയ്ത ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടം 16 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.
Also Read:
രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് മാത്രമാണ് നേടിയത്. തുടർന്ന് 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് പക്ഷെ ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയും രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും റിങ്കു സിംഗിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവിൽ വമ്പന്‍ സ്‌കോറിലേക്ക് നീങ്ങുകയുമായിരുന്നു. രോഹിത് 121ഉം റിങ്കു 69 ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ അഞ്ചു സെഞ്ച്വറികൾ നേടുന്ന താരമെന്ന റിക്കോർഡും രോഹിത് സ്വന്തമാക്കി.
Also Read: ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും വൻ നേട്ടങ്ങൾ, വ്യാഴ കൃപയാൽ ഭാഗ്യം മാറി മാറിയും!
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദാനും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും അര്‍ദ്ധസെഞ്ച്വറിയെടുത്ത ശേഷമാണ് പുറത്തായത്. പത്താമത്തെ ഓവറില്‍ ഗുര്‍ബാസ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഗുലാബാദിന്‍ നയിബും അര്‍ദ്ധ സെഞ്ച്വറി നേടി. തുടർന്ന് മൊഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിങ്ങും അഫ്ഗാനെ ഇന്ത്യന്‍ സ്‌കോറിന് ഒപ്പമെത്താന്‍ സഹായിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റും അവേഷ് ഖാനും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.