ന്ത്രണ്ടാം ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലുള്ളത്. ഏറെ ആവേശത്തോടെ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരത്തില്‍ ഇന്ത്യയിറങ്ങുക ഓറഞ്ച് ജെഴ്സിയണിഞ്ഞാകുമെന്ന് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യ ജെഴ്സിയാണ് നീലയെന്നാണ് പറയാറുള്ളതെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഓറഞ്ച് ജെഴ്സിയില്‍ ടീമിറങ്ങുന്നത്.  


ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം നീല ജെഴ്സിയായതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


ഇത് കണക്കിലെടുത്ത് ഹോം ആന്‍ഡ്‌ എവേ കിറ്റുകള്‍ എന്ന ആശയം ഐസിസി മുന്നോട്ട് വയ്ക്കുകയായിരുന്നു. എല്ലാ ടീമുകളും പ്രധാന ജെഴ്സി കൂടാതെ മറ്റൊന്നുകൂടി കരുതണമെന്ന് നേരത്തെ ഐസിസി അറിയിച്ചിരുന്നു. 


കൈയിലും പിന്‍വശത്തും ഓറഞ്ച് നിറവും മുന്‍വശത്ത് കടുംനീല നിറവുമാകും ജെഴ്സിയ്ക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


പച്ച ജെഴ്സിയിലുള്ള പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്സികള്‍ ഉപയോഗിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.