Doha : ലോകകപ്പ് ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ 2022 സീസണിലെ അവസാന മത്സരത്തിൽ അഫ്ഘാനിസ്ഥാനെതിരെ ഇന്ത്യക്ക് (India vs Afghanistan) സമനില ആശ്വാസം. സമനില നേടിയതോടെ ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത സജ്ജീവമാക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഏഴ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് യോഗ്യത മത്സരത്തിന്റെ റൗണ്ട് അവസാനിപ്പിച്ചത്. ആറ് പോയിന്റുമായി അഫ്ഘാനിസ്ഥാൻ നാല് സ്ഥാത്തേക്ക് പിന്തള്ളി. ഖത്തറും ഒമാനുമാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.


ALSO READ : India vs Bangladesh : 'ഡബിൾ ഛേത്രി' ഇന്ത്യക്ക് ലോകകപ്പ്, ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ ആദ്യ ജയം


ഏഷ്യ കപ്പ് യോഗ്യത സജ്ജീവമാക്കാൻ സമനില മാത്രം മതിയായിരുന്ന ഇന്ത്യ അതിനു വേണ്ടി മാത്രമായിരുന്നു ഇന്ന് കളത്തിൽ കാണിച്ച് പ്രകടനം. മികച്ച ടീമിനെ അണിനിരത്തിയെങ്കിലും പ്രതിരോധത്തിലൂന്നി കേവലം സമനില ഏങ്ങനെയെങ്കിലും സ്വന്തമാക്കുക ലക്ഷ്യം മാത്രമായിരുന്നു ഇന്ത്യൻ ടീമിനും പ്രത്യേകിച്ച് കോച്ചിനും 


ബ്രാണ്ടൻ ഫെർണ്ടാസ് പല അവസരങ്ങൾ സൃഷ്ടിച്ച് നൽകിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചില്ല. പിന്നെ അഫ്ഘാന്റെ ആക്രമണങ്ങൾ ചെറുത്തും ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു. 


ALSO READ : India vs Qatar : ഏഷ്യൻ ചാമ്പ്യന്മാരോട് പിടിച്ച് നിൽക്കാൻ ശ്രമിച്ച് ഇന്ത്യ, പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ഖത്തറിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു


രണ്ടാം പകുതിയിലും ഇന്ത്യ വീണ്ടും തണുപ്പൻ മട്ടിൽ തന്നെയായിരുന്നു മത്സരം തുടർന്നത്. അതിനിടയിൽ അഫ്ഘാൻ ബോക്സിന്റെ വലത് വശത്ത് നിന്ന് ലഭിച്ച് ഫ്രി കിക്ക് ചെറിയ വ്യത്യാസത്തിൽ അത് ഗോളാക്കാൻ സുനിൽ ഛേത്രിക്ക് സാധിച്ചില്ല. പിന്നാലെ 70 മിനിറ്റിൽ ഛേത്രിയെ പിൻവലിച്ച കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ തന്ത്രം കൗതുകമായി.


ശേഷം 75-ാം മിനിറ്റിൽ ആശിഖ് കരുണിയൻ നീട്ടി നൽകി ക്രോസ് ആരുടെയോ ഭാഗ്യം കൊണ്ട് അഫ്ഘാൻ ഗോൾ ഒവൈയ്സ് അസീസിക്ക് പറ്റിയ പിഴവിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തി. തുടർന്ന് ആശിഖ് പരിക്കേറ്റ് കളം വിടുകയും ചെയ്തു. ഇന്ത്യയുടെ മുന്നേറ്റം ഏകദേശം അവിടെ അവസാനിക്കുകയും ചെയ്തു.


ALSO READ : COPA America 2021 : Lionel Messi മഴവില്ല് വിരിയിച്ചു, പക്ഷെ അർജന്റീനയ്ക്ക് സമനില മാത്രം


ഇനി പ്രതിരോധത്തിൽ ഊന്നി കളിക്കാൻ ഇന്ത്യ കോച്ച് നിർദേശം നൽകിയതോടെ അഫ്ഘാൻ മുന്നേറ്റത്തിന് വേഗത ഒന്നും കൂടി വർധിച്ചു. അങ്ങനെ 82-ാം മിനിറ്റിൽ 18കാരനായ ഹൊസ്സൈൻ സാമാനിയുടെ മുന്നേറ്റത്തിൽ അഫ്ഘാന്റെ ഗോൾ പിറക്കുകയും ചെയ്തു. ശരിക്കും പ്രതിരോധത്തിലായ ഇന്ത്യ എങ്ങനെയ അധിക സമയം കൂടി കണക്കിലെടുത്താൽ 12 മിനിറ്റ് കഴിച്ചു കൂട്ടി.


ഈ സമനിലയോടെ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനത്തോടെ ഫിനിഷ് ചെയ്തുത് കൊണ്ട് 2023 ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾ ഇന്ത്യക്ക് യോഗ്യത ലഭിച്ചു. ബാക്കി ഇനി 2023ൽ കാണം ഏഷ്യ കപ്പിൽ കയറും ഇല്ലയോ എന്ന്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.