India vs Bangladesh : 'ഡബിൾ ഛേത്രി' ഇന്ത്യക്ക് ലോകകപ്പ്, ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ ആദ്യ ജയം

ഇന്നത്തെ ജയം കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ഇന്ത്യൻ ടീം ആദ്യമായി നേടുന്ന ജയമാണ്. 2019ൽ ഇന്ത്യയുടെ കോച്ചായി ചുമതലയെടുത്ത് സ്റ്റിമാക് ഇതുവരെ 12 മത്സരങ്ങളിലായി ഇന്ത്യയെ നയിച്ചു. അതിൽ ആദ്യം ജയമാണ് ഇന്ന് ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 01:14 AM IST
  • മത്സരത്തിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു.
  • ആക്രമണങ്ങൾ ഒരുപാടുണ്ടായിരുന്നെങ്കിലും ആദ്യപകുതിയിൽ ഇന്ത്യയ്ക്ക് ബംഗ്ലദേശിന്റെ വല കുലുക്കാൻ സാധിച്ചില്ല.
  • രണ്ടാം പകുതിയിൽ കോച്ച് ഇഗോർ സ്റ്റിമാക് നിർണായക മാറ്റം വരുത്തിയതോടെയാണ് ഇന്ത്യയുടെ ആക്രമണത്തിന് ഒന്നും കൂടി മൂർച്ച ഏറിയത്.
  • ആഷിഖ് നൽകിയ ക്രേസിൽ ഛേത്രിക്ക് തല വെക്കേണ്ടി വന്നത് മാത്രമെ ഉള്ളൂ. ആദ്യ ഗോൾ അവിടെ പിറന്നു.
India vs Bangladesh : 'ഡബിൾ ഛേത്രി' ഇന്ത്യക്ക് ലോകകപ്പ്, ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ ആദ്യ ജയം

Doha : 2022 ലോകകപ്പ് (Qatar World Cup), ഏഷ്യ കപ്പ് (Asia Cup) യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് (Indian Football Team) ആദ്യ ജയം. ബംഗ്ലദേശിനെ (Bangladesh) എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ ടീം യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് പോരാട്ടിൽ ആദ്യ ജയം സ്വന്തമാക്കുന്നത്. ഇന്ത്യക്കായി രണ്ട് ഗോളും നേടിയത് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയാണ് (Sunil Chhetri). 13 മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഒരു ജയം സ്വന്തമാക്കുന്നത്.

ആക്രമണം ഒട്ടു കുറക്കാതെ ബംഗ്ലദേശിന്റെ ബോക്സിലേക്ക് ഇരച്ച് കയറുന്ന ഇന്ത്യൻ ടീമിനെയായിരിന്നു ഇന്ന് ദോഹയിൽ കാണാനിടയായത്. വിങിലൂടെയുള്ള ആക്രമണവും അതിനൊപ്പം സെറ്റ് പീസുകളിമായി കളം നിറഞ്ഞാണ് ഇന്ത്യൻ താരങ്ങൾ അയൽക്കാരയ ബംഗ്ലദേശിനെ തോൽപ്പിച്ചത്.

ALSO READ : Ivan Vukomanovic കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മത്സരത്തിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ആക്രമണങ്ങൾ ഒരുപാടുണ്ടായിരുന്നെങ്കിലും ആദ്യപകുതിയിൽ ഇന്ത്യയ്ക്ക് ബംഗ്ലദേശിന്റെ വല കുലുക്കാൻ സാധിച്ചില്ല. പല അവസരങ്ങളും നിർഭാഗ്യം തട്ടിയകറ്റുകയായിരുന്നു. 

തുടർന്ന് രണ്ടാം പകുതിയിൽ കോച്ച് ഇഗോർ സ്റ്റിമാക് നിർണായക മാറ്റം വരുത്തിയതോടെയാണ് ഇന്ത്യയുടെ ആക്രമണത്തിന് ഒന്നും കൂടി മൂർച്ച ഏറിയത്. ഫ്രഷ് ലഗുമായി മലയാളി താരം ആഷിഖ് കരുണിയൻ, മുഹമ്മദ് .യാസിർ, ലിസ്റ്റൺ കൊളാക്കോ എന്നിവർ ചേർന്ന് ഒന്നും കൂടി ബംഗ്ലദേശിനെ സമ്മർദത്തിലാക്കി.

ALSO READ: India vs Qatar : ഏഷ്യൻ ചാമ്പ്യന്മാരോട് പിടിച്ച് നിൽക്കാൻ ശ്രമിച്ച് ഇന്ത്യ, പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ഖത്തറിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു

ഇടത് വിങ്ങിലൂടെ ആഷിഖിന്റെ മുന്നേറ്റമായിരുന്നു പ്രധാനമായും ബംഗ്ലദേശിനെ വെല്ലുവിളിയായത്. അതിന്റെ ഫലം കണ്ടത് 79-ാം മിനിറ്റിൽ ആഷിഖ് നൽകിയ ക്രേസിൽ ഛേത്രിക്ക് തല വെക്കേണ്ടി വന്നത് മാത്രമെ ഉള്ളൂ. ആദ്യ ഗോൾ അവിടെ പിറന്നു.

മിഡ് ഫീൽഡിൽ കളി നിയന്ത്രിച്ച ബ്രാണ്ടൻ ഫ്രെർണാണ്ടസും, ഡിഫൻസീവ് മിഡ്ഫീൽഡറുമായ ഗ്ലാൻ മാർട്ടിൻസുമാണ് മത്സരത്തിൽ ഇന്ത്യയുടെ നെടും തൂണായിരുന്നത്. ഇന്ന് രണ്ട് ഗോൾ നേടിയതോടെ ഛേത്ര വീണ്ടും ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്തെത്തി.

പിന്നീട് മത്സരം 90 മിനിറ്റ് പിന്നീട് അധികം സമയത്തേക്ക് പോകുമ്പോൾ ജയം ഒന്നു കൂടി ഉറപ്പിക്കനായി വീണ്ടും ഇന്ത്യൻ നായകന്റെ വക ഒരു ഗോളും കൂടി പിറന്നു. 92-ാം മിനിറ്റിൽ വലത് വിങ്ങിൽ നിന്ന് സുരേഷ് സിങ് നൽകിയ ലോ ക്രോസിൽ ഛേത്രി ഒരു ടേൺ എടുത്ത് മനോഹരമായി ബംഗ്ലദേശിന്റെ വലയിൽ എത്തിക്കുകയായിരുന്നു പന്ത്. 

ALSO READ : IPL ഇല്ലെങ്കിൽ എന്ത ക്രിക്കറ്റ് ഫുട്ബോൾ ആരാധകർക്ക് കൈനിറെ മത്സരങ്ങളുമായിട്ടാണ് ജൂൺ മാസം എത്തുന്നത്

ജയത്തോടെ ഇന്ത്യ ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ഇനി അഫ്ഘാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആവസാന മത്സരം. ജൂൺ 15നാണ് മത്സരം. ഇരു ടീമും ആദ്യ പാദത്തിൽ ഏറ്റമുട്ടിയപ്പോൾ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. 

ഇന്നത്തെ ജയം കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ഇന്ത്യൻ ടീം ആദ്യമായി നേടുന്ന ജയമാണ്. 2019ൽ ഇന്ത്യയുടെ കോച്ചായി ചുമതലയെടുത്ത് സ്റ്റിമാക് ഇതുവരെ 12 മത്സരങ്ങളിലായി ഇന്ത്യയെ നയിച്ചു. അതിൽ ആദ്യം ജയമാണ് ഇന്ന് ഉണ്ടായത്. 5 മത്സരങ്ങൾ സമനിലയും ആറ് തോൽവിയുമാണ് ഇന്ത്യ നേരിടേണ്ടി വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News