Ind vs Aus: സെഞ്ച്വറിയടിച്ച് ഗില്ലും ശ്രേയസും, ആളിക്കത്തി സൂര്യ; ഓസീസിനെതിരെ റൺമല തീർത്ത് ഇന്ത്യ
India vs Australia 2nd ODI: രണ്ട് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളുമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ പിറന്നത്.
ഇന്‍ഡോര്‍: ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി. ശ്രേയസ് അയ്യരുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ നേടിയത്.
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് എതിരെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. നാലാം ഓവറില്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ ആദ്യ മുതല്‍ തന്നെ സ്‌കോറിംഗിന് വേഗം കൂട്ടിയിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ALSO READ: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് തിരുവനന്തപുരം സായി യാത്രയയപ്പ് നൽകി
97 പന്തില്‍ 6 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തിയ ഗില്‍ 104 റണ്‍സും 90 പന്തില്‍ 11 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ ശ്രേയസ് അയ്യര്‍ 105 റണ്‍സും നേടി. നായകന്‍ കെ.എല്‍ രാഹുല്‍ 38 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരാന്‍ കാരണമായത്.
കാമറൂണിന്റെ 44-ാം ഓവറില്‍ തുടര്‍ച്ചയായി 4 സിക്‌സറുകളാണ് സ്‌കൈ പറത്തിയത്. വെറും 37 പന്തില്‍ 6 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 72 റണ്‍സ് നേടിയ സൂര്യകുമാര്‍ പുറത്താകാതെ നിന്നു. 10 ഓവറില്‍ 100ല്‍ അധികം റണ്‍സ് വഴങ്ങിയെന്ന നാണക്കേട് കാമറൂണ്‍ ഗ്രീനിനെ തേടി എത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...